മലയാളികളുടെ യുവ താരം ദുൽഖർ സൽമാൻ സൽമാൻ ഇപ്പോൾ ഭാഷയുടെ അതിർത്തികൾ ഭേദിച്ച് പ്രശസ്തനാവുകയാണ്. മലയാളത്തിൽ തുടങ്ങിയ ദുൽഖർ അതിനു ശേഷം തമിഴ്, തെലുങ്കു ഭാഷകൾ കടന്നു ഇപ്പോൾ ഹിന്ദിയിലും എത്തി കഴിഞ്ഞു. കർവാൻ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ തന്റെ ഹിന്ദി അരങ്ങേറ്റം നടത്തിയത്. ആകർഷ് ഖുറാനെ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇർഫാൻ ഖാൻ, മിഥില പാൽക്കർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ ദുൽഖർ സൽമാനും മിഥില പാൽക്കറും ഒരു പ്രമുഖ റേഡിയോ ചാനലിന്റെ ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. ആ ഇന്റർവ്യൂയിൽ വെച്ച് മിഥില പാൽക്കറുടെ സഹായത്തോടെ ദുൽഖർ സൽമാൻ മറാത്തി ഭാഷ പറയുന്ന രസകരമായ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ദുൽഖർ സൽമാൻ പറയുന്ന അഞ്ചാമത്തെ ഇന്ത്യൻ ഭാഷയാണ് മറാത്തി എന്ന് അവർ അതിൽ രസകരമായി സൂചിപ്പിക്കുകയും ചെയ്തു.
തമിഴിൽ ഓ കെ കണ്മണി, സോളോ, കണ്ണും കണ്ണും കൊള്ളയ് അടിത്താൽ, വാൻ എന്നീ ചിത്രങ്ങൾ ചെയ്ത ദുൽകർ, തെലുങ്കിൽ അരങ്ങേറിയത് മഹാനടി എന്ന ചിത്രത്തിലൂടെയാണ്. ഇതിൽ സോളോ മലയാളം – തമിഴ് ദ്വിഭാഷാ ചിത്രം ആയിരുന്നു. കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന ചിത്രം റിലീസിന് തയ്യാറാവുമ്പോൾ വാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഇത് കൂടാതെ ഹിന്ദിയിൽ സോയ ഫാക്ടർ എന്ന ചിത്രത്തിലും ദുൽഖർ സൽമാൻ അഭിനയിക്കുന്നുണ്ട്. ദുൽഖർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന മലയാള ചിത്രം നവാഗതനായ നൗഫൽ സംവിധാനം ചെയ്യുന്ന ഒരു യമണ്ടൻ പ്രേമ കഥയാണ്. അതിനു ശേഷം ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ്, മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം എന്നിവയിലും ദുൽഖർ സൽമാൻ അഭിനയിക്കും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.