മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് കിടിലൻ കഥാപാത്രങ്ങൾ തന്റെ ചിത്രങ്ങളിലൂടെ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ആണ് മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി. ഒരിടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. ഇപ്പോൾ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ഈ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് സുരേഷ് ഗോപി ആരാധകർക്കും സിനിമാ പ്രേമികൾക്കും ഉള്ളത്. ഒരിക്കൽ കൂടി സുരേഷ് ഗോപി- ജോഷി ടീമിൽ നിന്ന് ഒരു തീപ്പൊരി ചിത്രം ലഭിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഒരു മാസ്സ് ത്രില്ലിംഗ് ചിത്രമായിരിക്കും പാപ്പൻ എന്നുള്ള സൂചനയാണ് ഇന്ന് റിലീസ് ചെയ്ത ഇതിന്റെ കിടിലൻ മോഷൻ പോസ്റ്ററും നമ്മുക്ക് തരുന്നത്. യുവ താരം ദുൽഖർ സൽമാൻ ആണ് ഈ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ മോഷൻ പോസ്റ്ററിന് ലഭിക്കുന്നത് എന്നതും സന്തോഷം നൽകുന്ന കാര്യമാണ്.
ഡേവിഡ് കാച്ചപ്പിള്ളിയും ശരീഫ് മുഹമ്മദും ചേർന്ന് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ്, ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രം രചിച്ചിരിക്കുന്നത് ആർ ജെ ഷാൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ഇതിനു സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയിയും ആണ്. സുരേഷ് ഗോപിക്ക് ഒപ്പം സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.