ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസ് ഡേറ്റ് ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. 2023 ജനുവരി 25 നു ആണ് ഈ ചിത്രം പുറത്ത് വരിക എന്നത് ഷാരൂഖ് ഖാൻ തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ടു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ആണ് ഈ ചിത്രം വരുന്നത് എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. റിലീസ് ഡേറ്റ് പുറത്തു വിട്ടു കൊണ്ട് ഇപ്പോൾ വന്നിരിക്കുന്ന മാസ്സ് ടീസർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. വാർ എന്ന സൂപ്പർ ഹിറ്റ് ഹൃത്വിക് റോഷൻ- ടൈഗർ ഷെറോഫ് ചിത്രത്തിന് ശേഷം സിദ്ധാർത്ഥ് ആനന്ദ് ഒരുക്കിയ ചിത്രമാണ് പത്താൻ.
യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം അവരുടെ അന്പതാമത്തെ നിർമ്മാണ സംരംഭം ആണെന്ന പ്രത്യേകതയും ഉണ്ട്. ഈ അടുത്തിടെ ഈ ചിത്രത്തിലെ ലുക്കിൽ ഷാരൂഖ് ഖാൻ അഭിനയിച്ച ഒരു പരസ്യ ചിത്രം വൈറൽ ആയിരുന്നു. ഒരു സ്പൈ ത്രില്ലർ ആയാണ് പത്താൻ ഒരുങ്ങുന്നത് എന്നാണ് സൂചന. ബോളിവുഡ് സൂപ്പർ താരം ജോണ് അബ്രഹാം വില്ലൻ ആയി എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ദീപിക പദുക്കോൺ ആണ്. സൂപ്പർ താരം സൽമാൻ ഖാൻ, ടൈഗർ എന്ന തന്റെ പ്രശസ്ത സ്പൈ കഥാപാത്രം ആയി പത്താനിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ബുർജ് ഖലീഫയിൽ കോടികൾ ചെലവിട്ട് ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറും എന്നാണ് സൂചന.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.