ടിനു പാപ്പച്ചൻ ഒരുക്കിയ അജഗജാന്തരത്തിലെ ഉത്സവഗാനം തീയേറ്ററുകളിൽ ഏവരും ആസ്വദിച്ച ഒരു ഗാനമാണ്. അതിലെ ഉൽസവദൃശ്യങ്ങളും അതിന്റെ സംഗീതവും ഏറെ മനോഹരമായിരുന്നു. ഇപ്പോഴിതാ ആ ഗാനത്തിന്റെ വീഡിയോ ഓൺലൈനിലും റിലീസ് ചെയ്തിരിക്കുകയാണ്. ഒന്ന് രണ്ടു എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സുധീഷ് മറുതാളം ആണ്. ജസ്റ്റിൻ വർഗീസ് ആണ് ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഈ ചിത്രത്തിലെ മറ്റു രണ്ടു ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. അതിൽ തന്നെ ഒള്ളുളേരു എന്ന് തുടങ്ങുന്ന ഗാനം അടുത്തകാലത്തു മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രെൻഡ് ആയി മാറിയ പാട്ടുകളിൽ ഒന്നാണ്. തീയേറ്ററുകളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്ന ഗാനങ്ങളാണ് ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയത്. പാട്ടുകളുടെ വിജയം ചിത്രത്തിന്റെ വിജയത്തേയും വളരെയധികം സഹായിച്ചിട്ടുണ്ട്.
അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർധരാത്രിയിൽ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം ആന്റണി വർഗീസ് നായകനായി എത്തിയ അജഗജാന്തരം, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ സിനിമയാണ്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് നിർമ്മിച്ചത്. ആന്റണി വർഗീസിനൊപ്പം, കിച്ചു ടെല്ലസ്, അർജുൻ അശോകൻ, ലുക്മാൻ, സുധി കോപ്പ, വിനീത് വിശ്വം, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, ടിറ്റോ വിൽസൺ, ബിട്ടോ ഡേവിസ് സിനോജ് വർഗീസ് എന്നിവരും ഇതിന്റെ താരനിരയുടെ ഭാഗമാണ്. ക്രിസ്മസ് സീസണിൽ റിലീസ് ചെയ്ത ഈ സിനിമ സൂപ്പർ ഹിറ്റ് വിജയമാണ് നേടിയെടുത്തത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.