മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഒരിടവേളക്ക് ശേഷം വീണ്ടും ഒരു കമ്പ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെറിൽ നായകനായി എത്തുന്ന ചിത്രമാണ് ബ്രോ ഡാഡി. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അദ്ദേഹവും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ, ഏറ്റവും മനോഹരമായി കോമഡി കൈകാര്യം ചെയ്യുന്ന നായകന്മാരിൽ മുൻപന്തിയിലാണ് മോഹൻലാൽ. എന്നാൽ കുറച്ചു കാലങ്ങളായി അദ്ദേഹം കോമഡി ചിത്രങ്ങൾ ചെയ്തിട്ടു. അദ്ദേഹത്തിന്റെ അത്തരം ചിത്രങ്ങൾ മിസ് ചെയ്യുന്ന പ്രേക്ഷകർക്ക് വലിയ ആവേശം സമ്മാനിച്ച് കൊണ്ടാണ് വീണ്ടും അത്തരമൊരു മോഹൻലാൽ ചിത്രവുമായി പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലും മോഹൻലാൽ ആയിരുന്നു നായകൻ. ലൂസിഫർ എന്ന ആ മാസ്സ് ചിത്രം മലയാളത്തിലെ രണ്ടാമത്തെ മാത്രം നൂറു കോടി കളക്ഷൻ നേടിയ ചിത്രമാണ്. നേരത്തെ പുറത്തു വന്ന ബ്രോ ഡാഡി ടീസർ വമ്പൻ ഹിറ്റായതിനു പിന്നാലെ, ഇപ്പോഴിതാ, ബ്രോ ഡാഡി ട്രൈലെർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.
ജോൺ കാറ്റാടി എന്ന പേരിൽ മോഹൻലാലും ഈശോ ജോൺ കാറ്റാടി എന്ന പേരിൽ പൃഥ്വിരാജ് സുകുമാരനും എത്തുന്ന ഈ ചിത്രം ഒരു തകർപ്പൻ കോമഡി ചിത്രമായിരിക്കും എന്ന സൂചന ട്രൈലെർ നൽകുന്നു. ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ ആണ് വരാൻ പോകുന്നതെന്നും, ഒപ്പം തകർത്തു വാരാൻ പൃഥ്വിരാജ് സുകുമാരനും ഉണ്ടെന്നതും ഈ ട്രൈലെർ പ്രേക്ഷകരോട് പറയുന്നുണ്ട്. ഏതായാലും ഇന്ന് പുറത്തു വന്ന ഈ ട്രൈലെർ ഒരു സംഭവം തന്നെയാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കല്യാണി പ്രിയദർശൻ, മീന, കനിഹ, ലാലു അലക്സ്, ഉണ്ണി മുകുന്ദൻ, മല്ലിക സുകുമാരൻ, ജഗദീഷ്, സൗബിൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒറ്റിറ്റി റിലീസ് ആയി ജനുവരി ഇരുപത്തിയാറിനു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് എത്തുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. അഭിനന്ദം രാമാനുജൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ദീപക് ദേവ് ആണ്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.