പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ഒടിയൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് നാലു മണിക്ക് റിലീസ് ചെയ്തു. ചിത്രത്തിലെ നായകനായ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ആണ് ഗാനം പുലർത്തു വിട്ടത്. ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. എം ജയചന്ദ്രൻ ഈണം നൽകി സുദീപും ശ്രേയാ ഘോഷാലുംആലപിച്ച കൊണ്ടോരാം കൊണ്ടോരാം കൈതോല പായ കൊണ്ടോരാം എന്ന മനോഹരമായ ഒരു മെലഡിയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് റഫീഖ് അഹമ്മദ് വരികൾ എഴുതിയിരിക്കുന്ന ഈ ഗാനം ഒരു തവണ കേട്ടാൽ തന്നെ നമ്മുടെ മനസ്സ് കീഴടക്കും എന്നുറപ്പിച്ചു പറയാൻ സാധിക്കും. അത്ര മനോഹരമായ രീതിയിലാണ് എം ജയചന്ദ്രൻ ഈ ഗാനം ഒരുക്കിയിരിക്കുന്നതും സുദീപ്, ശ്രേയാ എന്നിവർ ആലപിച്ചിരിക്കുന്നതും.
ഇതിന്റെ വീഡിയോ അടുത്ത മാസം റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിരപ്പള്ളിയിൽ ചിത്രീകരിച്ച ഒരു ഗാനം ആണിതെന്നും മോഹൻലാലിൻറെ ഒടിയൻ മാണിക്യനും മഞ്ജു വാര്യരുടെ പ്രഭ എന്ന കഥാപാത്രവുമുള്ള ഒരു ഡ്യുവറ്റ് ആണ് ഇതെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. അതിമനോഹരമായ ദൃശ്യങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രത്യേകത എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഷാജി കുമാർ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ജോൺ കുട്ടി ആണ്. ഹരികൃഷ്ണൻ തിരക്കഥ രചിച്ച ഈ ചിത്രം വി എ ശ്രീകുമാർ മേനോൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അടുത്ത മാസം പതിനാലിന് ലോകം മുഴുവൻ ഒടിയൻ പ്രദർശനം ആരംഭിക്കും. പീറ്റർ ഹെയ്‌ൻ ഒരുക്കിയ ആറു സംഘട്ടനങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാണ്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.