Hanan's Nottilla Pathumma Song
ഹനാൻ എന്ന പെൺകുട്ടിയെ ഇപ്പോൾ മലയാളികൾക്ക് സുപരിചിതമാണ്. ചമ്പക്കര മാർക്കറ്റിൽ യൂണിഫോമിൽ മീൻവിറ്റു ജീവിക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. അച്ഛനും അമ്മയും ചെറുപ്പത്തിലേ വേർപിരിഞ്ഞ കാരണം കുടുംബത്തിന്റെ എല്ലാ ചുമതലകളും ഹനാണ് ഏറ്റടുത്തത്. ഹനാൻ എന്ന പെണ്കുട്ടിയുടെ ജീവിത രീതികളെ ആസ്പദമാക്കി മാതൃഭൂമിയാണ് ഈ വിവരം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. പിന്നീട് സംവിധായകൻ അരുൺ ഗോപി തന്റെ പുതിയ ചിത്രമായ ‘ ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന സിനിമയിൽ അവസരം നൽകും എന്ന് ഉറപ്പ് നൽകിയിരുന്നു. ശക്തമായ പിന്തുണയുമായി വന്നവർ പോലും ചില തെറ്റായ പ്രചരണം മൂലം ഹനാൻ എന്ന പെൺകുട്ടിയെ സൈബർ ആക്രമണം നടത്തുന്നതായിരുന്നു മലയാളികൾ പിന്നീട് കണ്ടത്. ഹനാന്റെ വിഷയത്തിലെ സത്യാവസ്ഥ ചൂണ്ടിക്കാട്ടികൊണ്ട് കോളജിലെ പ്രിൻസിപ്പൽ, എച്.ഒ.ഡി, സഹപാഠികൾ രംഗത്തെത്തിയിരുന്നു. സിനിമ താരങ്ങളായ മണികണ്ഠൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പെൺകുട്ടിയുടെ യഥാർത്ഥ അവസ്ഥ വിവരിച്ചുകൊണ്ട് ശക്തമായ പിന്തുണയുമായി വന്നിരുന്നു.
ഹനാൻ രണ്ട് വർഷം മുമ്പ് പാടിയ ഒരു ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ‘നോട്ടില്ലാ പാത്തുമ്മ’ എന്ന ഗാനമാണ് ഹനാൻ ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന് വേണ്ടി രചനയും സംഗീതവും ഒരുക്കിയിരിക്കുന്നത് ഹനാൻ തന്നെയാണ്. മീൻ കച്ചവടം മാത്രമല്ല നനായി പാടുവാനും കഴിയും എന്ന കുറിപ്പോട് കൂടിയാണ് പ്രേക്ഷകർ ഈ ഗാനം മറ്റുള്ളവരിലേക്ക് എത്തിക്കുന്നത്.
ഹനാന് പിന്തുണയുമായി പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. ഹനാനെ വിമർശിച്ച ആർ. ജെ യെ വിമർശിച്ചു അതിശക്തമായി സംഗീത സംവിധായകൻ ഷാൻ റഹ്‌മാന്റെ കുറിപ്പും ഏറെ ചർച്ച വിഷയമായിരുന്നു. നന്നായി പാടുവാൻ കഴിയുന്ന ഹനാൻ എന്ന പെണ്കുട്ടിക്ക് ഇനി സിനിമയിൽ പാടുവാനും അവസരം ലഭിക്കണം എന്ന അഭിപ്രായമായാണ് മലയാളികൾ ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.