കഴിഞ്ഞ ദിവസമാണ് കനാ എന്ന തമിഴ് ചിത്രത്തിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ എത്തിയത്. വമ്പൻ സ്വീകരണമാണ് ഈ ട്രെയിലറിന് ലഭിച്ചതെന്ന് പറയാതെ വയ്യ. തമിഴ് യുവ താരം ശിവകാർത്തികേയൻ നിർമ്മിച്ച ഈ ചിത്രത്തിൽ ഐശ്വര്യ രാജേഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രിക്കറ്റ് താരമാകാൻ കൊതിച്ചു, അത് ജീവിത ലക്ഷ്യമാക്കി മുന്നോട്ടു ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത് എന്നാണ് ട്രൈലെർ നമ്മുക്ക് നൽകുന്ന സൂചന. അരുൺരാജാ കാമരാജ് സംവിധാനം ചെയ്ത ഈ സ്പോർട്സ് ഡ്രാമയിൽ സത്യരാജ് ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എസ് കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിവകാർത്തികേയൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹം അതിഥി വേഷത്തിലും എത്തുന്നുണ്ട്. ട്രൈലറിലും ശിവകാർത്തികേയൻ പ്രത്യക്ഷപ്പെടുന്നുണ്ട്.
ദർശൻ, ഇലവരശ്, രാമ, സവാരി മുത്ത്, ആന്റണി ഭാഗ്യരാജ്, മുനിഷ്‌കന്ത്, രാമദോസ് എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ദിപു നൈനാൻ തോമസ് ആണ്. ദിനേശ് കൃഷ്ണൻ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് റൂബൻ ആണ്. കലൈ അരശ് ആണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ്. ഐശ്വര്യ രാജേഷിന്റെ ഗംഭീര പ്രകടമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. അതുപോലെ തന്നെ ചിത്രത്തിലെ ക്രിക്കറ്റ് കളിയുടെ രംഗങ്ങൾ വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് എന്നത് ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. ഏതായാലും ഒറ്റ ട്രൈലെർ കൊണ്ട് തന്നെ പ്രേക്ഷർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ എത്തി കഴിഞ്ഞു കനാ എന്ന ഈ ചിത്രവും. സീമരാജ എന്ന ചിത്രമാണ് ശിവകാർത്തികേയൻ നായകനായി എത്തുന്ന അടുത്ത റിലീസ്. അടുത്ത മാസം പതിമൂന്നിന് സീമരാജ റിലീസ് ചെയ്യും.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.