നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിച്ചിട്ടുള്ള സുരേഷ് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഉൾട്ട. ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും തുടങ്ങിയ ചിത്രങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം തന്നെയാണ് തന്റെ ആദ്യ സംവിധാന സംരംഭവും രചിച്ചിരിക്കുന്നത്. ഗ്രാമീണ അന്തരീക്ഷത്തിലുള്ള രസകരമായ ഒരു കഥ പറയുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ വീഡിയോ സോങ്ങും സോഷ്യൽ മീഡിയയുടെ കയ്യടി നേടിയെടുക്കുകയാണ്. നായകനായ ഗോകുൽ സുരേഷിന്റെ കിടിലൻ ഡാൻസ് ആണ് ഈ പാട്ടിന്റെ മുഖ്യ ആകർഷണം.
സിപ്പി ക്രിയേറ്റിവ് വര്‍ക്ക്‌സിന്റെ ബാനറില്‍ ഡോ സുഭാഷ് സിപ്പി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത് പ്രയാഗ മാർട്ടിൻ, അനുശ്രീ എന്നിവർ ആണ്. പ്രകാശ് വേലായുധന്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നതിൽ ഒരാൾ ഗോപി സുന്ദർ ആണ്. സുദര്‍ശന്‍ എന്ന നവാഗത സംഗീത സംവിധായകനും ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ എല്ലാ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന പൊന്നാപുരം എന്ന ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്നാണ് ഇതിന്റെ ട്രൈലെർ നൽകുന്ന സൂചന.
രമേശ് പിഷാരടി, ജാഫര്‍ ഇടുക്കി, തെസ്‌നി ഖാന്‍, സുരഭി, സുബി സുധീഷ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. വടക്കന്‍ കേരളത്തിലെ പൂരപ്പാട്ടിനോട് സാമ്യമുള്ള ഒന്നായിരുന്നു ഇതിന്റെ ടൈറ്റിൽ സോങ്. ഗോകുല്‍ സുരേഷും പ്രയാഗാ മാര്‍ട്ടിനും അഭിനയിച്ചിരിക്കുന്ന ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സിതാരാ കൃഷ്ണ കുമാറും ചേർന്നാണ്. മടിക്കാനെന്താണെന്താണ് എന്ന് തുടങ്ങുന്ന ഈ ഗാന രംഗത്തിലൂടെ ഒരു നർത്തകൻ എന്ന രീതിയിലുള്ള തന്റെ കഴിവും നമ്മുക്ക് കാണിച്ചു തരികയാണ് സുരേഷ് ഗോപിയുടെ മകനും യുവ താരവുമായ ഗോകുൽ സുരേഷ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.