താരപുത്രൻ ഗോകുൽ സുരേഷ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിട്ട് അഞ്ചു വർഷത്തിലേക്ക് അടുക്കുകയാണ്. നായകനായി അരങ്ങേറ്റം കുറിച്ച താരം സഹനടനായും അതിഥി താരമായും നിരവധി സിനിമകളിൽ അഭിനയിച്ചു. 2016- ൽ ഫ്രൈഡെ ഫിലിം നിർമ്മിച്ച മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ഗോകുൽ സുരേഷ് പിന്നീട് മാസ്റ്റർപീസ്, ഇര, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഗോകുൽ സുരേഷ് പങ്കുവെച്ച പുതിയ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് താരത്തിന്റെ പുതിയ വീഡിയോ. മലയാളത്തിന്റെ സൂപ്പർ താരം സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് ഇതിനോടകം നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സിനിമയ്ക്ക് പുറത്തുള്ള താരത്തിന്റെ ഇടപെടലും കുലീനതയും ഗോകുൽ സുരേഷിനെ ജനപ്രിയൻ ആക്കി. ആദ്യ ചിത്രം കഴിഞ്ഞതിനു ശേഷം സുരേഷ് ഗോപിയുമായി ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഗോകുൽ സുരേഷ് നേരിട്ടിട്ടുണ്ട്. നീണ്ട വർഷത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ അച്ഛനും മകനും ഒരു ചിത്രത്തിൽ ഒന്നിക്കുന്ന പ്രഖ്യാപനങ്ങൾ പുറത്ത് വരികയും ചെയ്തിരുന്നു.
മലയാളത്തിലെ ഹിറ്റ് മേക്കർ ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന പുതിയ സിനിമയിലൂടെയാണ് സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്നത്. കാഞ്ഞിരപ്പള്ളി, പാലാ, ഈരാറ്റുപേട്ട എന്നീ പ്രദേശങ്ങളിൽ ചിത്രീകരണം പുരോഗമിക്കുന്ന പാപ്പന്റെ കൂടുതൽ അണിയറ വിശേഷങ്ങൾ ഒന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഇത്തരത്തിൽ ഗോകുൽ സുരേഷിനെ കഥാപാത്രം എന്തായിരിക്കും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പുതിയ വീഡിയോ രീതിയിൽ വൈറലായിരിക്കുകയാണ്. മഹേന്ദ്രയുടെ താറിൽ നിന്നും സ്റ്റൈലിഷായി പുറത്തിറങ്ങുന്ന ഗോകുൽ സുരേഷിന്റെ പുതിയ ലുക്ക് പാപ്പാനിലെ കഥാപാത്രത്തെ കുറിച്ചുള്ള സൂചനയായി ആരാധകർ കരുതപ്പെടുന്നു. വീഡിയോ പകർത്തിയ ശ്രീനാഥ് മേക്കപ്പ് ചെയ്ത റോണക്സ് സേവിയർ എന്നിവരുടെ പേരുകൾ ഗോകുൽ സുരേഷ് പ്രത്യേകം മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രം താരത്തിന്റെ കരിയറിലെ ഒരു ബ്രേക്കായിരിക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് നടൻ സുരേഷ് ഗോപിക്ക് അപ്രതീക്ഷിതമായി നിമോണിയ ബാധ പിടിപെട്ടത്. രോഗബാധിതനായിരുന്ന തുടർന്ന് അദ്ദേഹം ചികിത്സയിലാണ്.
https://www.facebook.com/ActorGokulSuresh/posts/295680045249303
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.