ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദർ ഒക്ടോബർ അഞ്ചിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിലെ നായക കഥാപാത്രത്തിന്റെ പേര് സ്റ്റീഫൻ എന്നാണെങ്കിൽ, തെലുങ്കിൽ മോഹൻ രാജയൊരുക്കിയ ഗോഡ്ഫാദറിൽ ഈ കഥാപാത്രം ബ്രഹ്മയാണ്. മെഗാസ്റ്റാർ ചിരഞ്ജീവിയാണ് ബ്രഹ്മ എന്ന കഥാപാത്രമായി വെള്ളിത്തിരയിലെത്തുന്നത്. ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഒരു ഗാനം എന്നിവ നേരത്തെ തന്നെ റിലീസ് ചെയ്യുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതിന്റെ ട്രെയ്‌ലറാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഇന്നലെ റിലീസ് ചെയ്ത ഈ ട്രെയ്ലറിനെ വിമർശിക്കുന്നവരും അഭിനന്ദിക്കുന്നവരുമുണ്ട്. ഒരു തെലുങ്ക് സിനിമയുടെ സ്റ്റൈൽ ഈ ട്രൈലെർ കാത്ത് സൂക്ഷിച്ചു എന്ന് ചിലർ പറയുമ്പോൾ, ലൂസിഫർ എന്ന ചിത്രത്തിന്റെ നിലവാരത്തെ റീമേക്ക് ചെയ്ത് ഇല്ലാതാക്കി എന്നാണ് ഒരുപക്ഷം സിനിമാ പ്രേമികൾ വിലയിരുത്തുന്നത്.
മോഹൻലാലിന് പകരമാകാൻ മറ്റൊരാൾക്കും സാധിക്കില്ല എന്ന് ഈ ട്രൈലെർ കാണിച്ചു തരുന്നുണ്ടെന്നും സോഷ്യൽ മീഡിയയിൽ സിനിമാ പ്രേക്ഷകർ അടിവരയിട്ടു പറയുന്നു. ലേഡി സൂപ്പർ സ്റ്റാർ നയൻ താര, പുരി ജഗന്നാഥ്, സത്യ ദേവ്, ഹാരിഷ് ഉത്തമൻ, ജയപ്രകാശ്, സച്ചിൻ കടേക്കർ, വംശി കൃഷ്ണ, നാസർ എന്നിവരും വേഷമിട്ട ഈ ചിത്രത്തിൽ ബോളിവുഡ് മെഗാസ്റ്റാർ സൽമാൻ ഖാനും അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ പൃഥ്വിരാജ് ചെയ്ത കഥാപാത്രമാണ് തെലുങ്കിൽ സൽമാൻ ഖാൻ ചെയ്യുന്നത്. കോണിഡാല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ഗോഡ്ഫാദർ നിർമ്മിച്ചിരിക്കുന്നത്. തമൻ എസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നീരവ് ഷായാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.