മോഹന്‍ലാലിന്റെ 63ആം പിറന്നാൾ ദിനത്തിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സർപ്രൈസ് പുറത്തുവിട്ട് ‘മലൈകോട്ടൈ വാലിബന്‍’ ടീം. ചിത്രത്തില്‍ നിന്നുള്ള ആദ്യ ടീസർ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വാലിബന്‍ ലുക്കില്‍ വടവുമായി മുന്നേറുന്ന മോഹന്‍ലാലിനെ വിഡിയോയിൽ കാണാവുന്നതാണ്. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ടീസർ കണ്ടിരിക്കുന്നത്
അടിവാരത്ത് കേളുമല്ലന്റെ പതിനെട്ട് കളരി എന്ന് ഒരു കല്ലില്‍ രേഖപ്പെടുത്തി വെച്ചതും ടീസറിൽ ദൃശ്യമാണ്. വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ഫാൻസ് പേജുകളിലും യൂട്യൂബ് ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലും വൈറലായി മാറിയിരിക്കുകയാണ്. ഇന്നലെ അർദ്ധരാത്രിയിൽ ചിത്രത്തിൻറെ ലൊക്കേഷൻ സ്റ്റീല്ലും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവന്നത്.
ലിജോയുടെ കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത് രാജസ്ഥാനിൽ ആയിരുന്നു. ചെന്നൈയിലാണ് ബാക്കിയുള്ള ഷൂട്ടിംഗ് പുരോഗമിക്കുന്നത്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, , ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ,മണികണ്ഠൻ ആചാരി, രാജീവ് പിള്ള തുടങ്ങിയവരാണ്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാണ പങ്കാളികൾ.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.