Ganagandharvan Official Trailer
ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന പുതിയ ചിത്രമാണ് ഗാനഗന്ധർവൻ. ജയറാം- കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ പഞ്ചവർണതത്ത സംവിധാനം ചെയ്ത് അരങ്ങേറ്റം കുറിച്ച രമേശ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഇത്. രമേഷ് പിഷാരടിയും ഹരി .പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവ്വന്റെ ട്രൈലർ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വളരെ രസകരമായിരുന്നു ഇതിന്റെ ടീസർ എങ്കിൽ നർമ്മത്തിനൊപ്പം മികച്ച അഭിനയ മുഹൂർത്തങ്ങളും ഉള്ള ചിത്രമായിരിക്കും ഗാനഗന്ധർവൻ എന്ന സൂചനയാണ് ഇതിന്റെ ട്രൈലർ നൽകുന്നത്. മമ്മൂട്ടിയുടെ വൈകാരിക രംഗങ്ങളും ഈ ചിത്രത്തിൽ ഉണ്ടാവും എന്നു ട്രൈലർ നമ്മളോട് പറയുന്നുണ്ട്. നർമ്മവും വൈകരികതയും നിറഞ്ഞ ഒരു ഫാമിലി എന്റർടൈന്മെന്റ് മൂവി ആയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ ട്രൈലറും അതേ ഫീൽ തന്നെയാണ് നമ്മുക്ക് നൽകുന്നത്.
മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ്. കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പുതുമുഖം വന്ദിതയാണ് ഈ ചിത്രത്തിലെ നായിക ആയി എത്തുന്നത്.അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിoഗും നിർവഹിച്ച ഗാനഗന്ധർവ്വനിലെ ഗാനങ്ങൾ ഒരുക്കിയത് ദീപക് ദേവാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.