റോക്കിങ്ങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന കെ ജി എഫ് 2 ഈ വരുന്ന ഏപ്രിൽ 14 നു ആണ് ആഗോള റിലീസ് ആയി എത്തുന്നത്. പ്രശാന്ത് നീൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, ഇതിലെ തൂഫാൻ എന്ന ഗാനം എന്നിവ ഇതിനോടകം സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ ഇതിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ഓരോ അമ്മയുടെയും ശബ്ദം എന്ന വിശേഷണവുമായി, ഗഗനം നീ എന്ന വരികളോടെയാണ് ഇതിന്റെ മലയാളം വേർഷൻ എത്തിയിരിക്കുന്നത്. അന്ന ബേബി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് സുധാംശു ആണ്. രവി ബാസ്രൂർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
കന്നഡ സിനിമയുടെ തലവര മാറ്റി എഴുതിയ കെ ജി എഫ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് കെ ജി എഫ് 2. കോലാർ സ്വർണ്ണ ഖനിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരുഗണ്ടുർ ആണ് നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത് വില്ലനായി എത്തുന്ന ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ശ്രീനിധി ഷെട്ടി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് ഭുവൻ ഗൗഡയും എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകാന്തും ആണ്. കന്നഡ കൂടാതെ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും എത്തുന്ന ഈ ചിത്രത്തിലെ ഗാനങ്ങളുടെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.