തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളായ രവി തേജയുടെ ഏറ്റവും പുതിയ ചിത്രമാണ് ഖിലാഡി. രമേശ് വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. എ സ്റ്റുഡിയോയുടെ ബാനറിൽ സത്യനാരായണ കൊനേരു, രമേശ് വർമ്മ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികമാരായി എത്തുന്നത് മീനാക്ഷി ചൗധരി, ഡിംപിൾ ഹയാത്തി എന്നിവരാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു അടിപൊളി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. അതിനൊപ്പം തന്നെ ഈ ഗാനത്തിന്റെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നായികാ വേഷം ചെയ്ത ഡിംപിൾ ഹയാത്തിയുടെ ത്രസിപ്പിക്കുന്ന നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. രവി തേജയും ഡിംപിളിനൊപ്പം കിടിലൻ നൃത്ത ചുവടുകളുമായി ആടി പാടുന്നുണ്ട്. ഫുൾ കിക്ക് എന്ന വരികളോടെ ഉള്ള ഈ ഗാനത്തിന്റെ വരികൾ രചിച്ചത് ശ്രീമണി ആണ്.
സാഗർ, മമത ശർമ്മ എന്നിവർ ചേർന്ന് പാടിയ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദ് ആണ്. വളരെ കളർഫുൾ ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. മലയാളി ക്യാമറാമാൻ ആയ സുജിത് വാസുദേവ്, ജ കെ വിഷ്ണു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. അമർ റെഡ്‌ഡി കുടുമുള്ള ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഒരു മാസ്സ് എന്ററൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം രവി തേജ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോയും ഇപ്പോൾ പുറത്തു വന്നിട്ടുള്ള ലിറിക്കൽ വീഡിയോയുടെ ഭാഗമാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.