പ്രശസ്ത യുവ താരം സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. നവാഗതനായ മജു സംവിധാനം ചെയ്ത ഈ കോമഡി ചിത്രം രചിച്ചിരിക്കുന്നത് അൻവർ അലി, ഷജീർ ഷാ, ഷജീർ എന്നിവർ ചേർന്നാണ്. അബ്ബാ ക്രീയേഷന്സിന്റെ ബാനറിൽ ഷജീർ കെ ജെ, ജാഫർ കെ എ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ശശി കലിംഗ, വിഷ്ണു, ഉണ്ണിമായ , ആര്യ സലിം, നോബി, അരിസ്റ്റോ സുരേഷ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഇന്നലെ വൈകുന്നേരം ആറു മണിക്കാണ് ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത്. യുവ താരം ദുൽഖർ സൽമാൻ ആണ് ഈ ചിത്രത്തിന്റെ ട്രൈലെർ സർപ്രൈസ് ആയി പുറത്തു വിട്ടത്. ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ നൽകുന്ന സൂചന.
യൂട്യൂബിൽ രണ്ടു ലക്ഷം വ്യൂസിലേക്കു കുതിക്കുന്ന ഫ്രഞ്ച് വിപ്ലവം ട്രൈലെർ ഇപ്പോൾ ട്രെൻഡിങ്ങിൽ ഒന്നാമതാണ്. പ്രശാന്ത് പിള്ളൈ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയുത് പാപ്പിനുവും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസെഫും ആണ്. അടുത്ത മാസം തീയേറ്ററുകളിൽ എത്തിക്കാൻ പ്ലാൻ ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു പീരീഡ് ഫിലിം ആയാണ് ഒരുക്കിയിരിക്കുന്നത്. 1996 ഇൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥ ആണ് ഈ ചിത്രം പറയുന്നത്. ആദ്യാവസാനം കോമഡിയിലൂടെ ആണ് ചിത്രം കഥ പറയുന്നത് എന്ന് ട്രൈലെർ സൂചിപ്പിക്കുന്നു. അതുപോലെ ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ആക്ഷേപ ഹാസ്യത്തിലും പ്രാധാന്യം ഉണ്ടെന്ന സൂചനയും ട്രൈലെർ നൽകുന്നു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.