അജിൻ ലാൽ , ജയൻ വന്നേരി എന്നീ നവാഗതർ ചേർന്ന് സംവിധാനം ചെയ്ത ഒറ്റക്കൊരു കാമുകൻ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്‌ത് കഴിഞ്ഞു. ആത്മാവിൽ എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് വിഷ്ണു മോഹൻ സിത്താരയാണ്. ബി കെ ഹരിനാരായണൻ വരികൾ എഴുതിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ജ്യോത്സന രാധാകൃഷ്ണനും സച്ചിൻ രാജ് എന്ന ഗായകനും ചേർന്നാണ്. മികച്ച ദൃശ്യങ്ങളും ഈ മെലഡിയുടെ പ്രത്യേകതയാണ്. സഞ്ജയ് ഹാരിസ് ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ജോജു ജോർജ്, ഷൈൻ ടോം ചാക്കോ, ഭഗത് മാനുവൽ, ഷഹീൻ സിദ്ദിഖ്, വിജയ രാഘവൻ, കലാഭവൻ ഷാജോൺ , ശാലു റഹിം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അഭിരാമി, ലിജോ മോൾ ജോസ് , അരുന്ധതി നായർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇറോസ് ഇന്റർനാഷണൽ കേരളത്തിൽ വിതരണം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡാസ്ലിങ് മൂവി ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രിൻസ് ഗ്ലെറിയൻസ്, സാജൻ യശോധരൻ, അനൂപ് ചന്ദ്രൻ എന്നിവർ ചേർന്നാണ്. എസ് കെ സുധീഷ്, ശ്രീകേശ് കുമാർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സനൽ രാജ് ആണ്. ഒറ്റക്കൊരു കാമുകന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും വിഷ്ണു മോഹൻ സിതാര തന്നെയാണ്. ഒരു ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ കൊച്ചു ചിത്രത്തിന്റെ പോസ്റ്ററുകളും ഇപ്പോൾ പുറത്തു വന്ന ഈ ഗാനവും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.