യുവ നടൻ ധീരജ് ഡെന്നി നായകനായി എത്തുന്ന പുതിയ ചിത്രമാണ് മൈക്കിൾസ് കോഫീ ഹൌസ്. അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ വൈകുന്നേരം റിലീസ് ചെയ്തു. മനോരമ മ്യൂസിക്കിലൂടെ റിലീസ് ചെയ്ത . ചിത്രത്തിലെ രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ധീരജ് ഡെന്നി, രഞ്ജി പണിക്കർ എന്നിവരെ ഈ ടീസറിൽ നമ്മുക്ക് കാണാം. ജാസ്മിൻ എന്ന കഥാപാത്രത്തെ കുറിച്ച് ഇവർ സംസാരിക്കുന്നതാണ് ടീസറിൽ കേൾക്കുന്നത് എങ്കിലും ജാസ്മിനെ ടീസറിൽ കാണിക്കുന്നില്ല. നായകന്റെ ഗേൾ ഫ്രണ്ട് ആണ് ജാസ്മിൻ എന്ന കഥാപാത്രമെന്നും അവർ തമ്മിൽ എന്തോ പ്രശ്നങ്ങൾ ഉണ്ടെന്നുമാണ് ടീസർ നൽകുന്ന സൂചന. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ജൂണ്‍ ഫെയിം മാര്‍ഗരറ്റാണ്. ഇഷ, തൃശ്ശൂർ പൂരം എന്നീ സിനിമകളിൽ കൂടിയും ശ്രദ്ധ നേടിയ ഈ നടി ആദ്യമായി നായികാ വേഷം ചെയ്യുന്ന കൊമേർഷ്യൽ ചിത്രം കൂടിയാണ് മൈക്കിൾസ് കോഫീ ഹൌസ്.
എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, ഹിമാലയത്തിലെ കശ്മലന്മാർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ധീരജ് ഡെന്നിയുടെ ഇനി വരാനുള്ള ചിത്രങ്ങൾ മൈക്കിൾസ് കോഫീ ഹൌസ് കൂടാതെ, കാറൽമാക്സ് ഭക്തനായിരുന്നു, കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്നിവയാണ്. സ്പടികം ജോർജ്, ഡോക്ടർ റൂണി, ഡേവിഡ് രാജ്, ജയിംസ് ഏലിയാസ്, കോട്ടയം പ്രദീപ്, ഇ.എ രാജേന്ദ്രൻ, ജോസഫ്, സീത, ഹരിശ്രീ മാർട്ടിൻ,അരുൺ സണ്ണി, ഫെബിൻ ഉമ്മച്ചൻ എന്നിവരും അഭിനയിക്കുന്ന മൈക്കിൾസ് കോഫീ ഹൗസിനു സംഗീതം പകർന്നിരിക്കുന്നത് റോണി റാഫേൽ, കാമറ ചലിപ്പിച്ചിരിക്കുന്നതു ശരത് ബാബു, എഡിറ്റ് ചെയ്തിരിക്കുന്നത് നിഖിൽ വേണു എന്നിവരാണ്
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.