മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ ഹിന്ദിയിലും പോപ്പുലറാണ്. ദുൽഖർ അഭിനയിച്ച ഏറ്റവും പുതിയ ഹിന്ദി ചിത്രമായ ചുപ്: റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് മികച്ച പ്രേക്ഷക- നിരൂപക പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ ദുൽഖർ അഭിനയിച്ച ഒരു വെബ് സീരിസിന്റെ ടീസർ കൂടി പുറത്ത് വന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ഹിന്ദി വെബ് സീരിസ് ദുൽഖറിന്റെ കരിയറിലെ ആദ്യത്തെ വെബ് സീരിസ് കൂടിയാണ്. ബോളിവുഡ് താരം രാജ്‌കുമാർ റാവു നായക വേഷം ചെയ്യുന്ന ഈ വെബ് സീരീസിൽ ദുൽഖർ സൽമാൻ, ഗൗരവ് കപൂർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. തൊണ്ണൂറുകളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ വെബ് സീരിസ് ഒരു ക്രൈം ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മനോജ് ബാജ്‌പേയി നായകനായ ഫാമിലി മാൻ എന്ന ആമസോൺ പ്രൈം സീരീസിലൂടെ വമ്പൻ ശ്രദ്ധ നേടിയ രാജ് ആൻഡ് ഡികെ ടീമാണ് ഈ വെബ് സീരിസ് നെറ്റ്ഫ്ലിക്സിന് വേണ്ടിയൊരുക്കിയിരിക്കുന്നത്.
ഒരു പോലീസ് ഓഫിസർ ആയാണ് ദുൽഖർ സൽമാൻ ഇതിൽ അഭിനയിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദുൽഖർ ഇതിനു മുൻപ് ഹിന്ദിയിൽ മൂന്ന് സിനിമകൾ ആണ് ചെയ്തത്. കാർവാൻ, സോയ ഫാക്ടർ, ചുപ് എന്നിവയാണവ. ആർ ബാൽകി രചിച്ചു സംവിധാനം ചെയ്ത ചുപ്പിൽ ബോളിവുഡ് താരം സണ്ണി ഡിയോളും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ തുടങ്ങിയ ഗംഭീര ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച സംവിധായകനാണ് ആർ ബാൽകി. ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹോപ്പ് പ്രൊഡക്ഷന്സും പെൻ സ്റ്റുഡിയോസും ചേർന്നാണ്. സിനിമ നിരൂപകരെ തിരഞ്ഞു പിടിച്ചു വകവരുത്തുന്ന ഒരു സീരിയൽ കില്ലറും അയാളെ അന്വേഷിച്ചു പോകുന്ന ഒരു പോലീസ് ഓഫീസറുടെയും കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.