സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി മലയാളത്തിലെ വമ്പൻ സംവിധായകൻ ജോഷി ഒരുക്കിയ പാപ്പൻ യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ആകർഷിച്ചു കൊണ്ട് സൂപ്പർ വിജയം നേടി മുന്നേറുകയാണ്. ആഗോള ഗ്രോസ് ആയി ഇരുപതു കോടി പിന്നിട്ട ഈ ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിക്കഴിഞ്ഞു. കേരളത്തിന് പുറമെ ഗൾഫിലും അമേരിക്കയിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിജയം കുറിച്ച ഈ ചിത്രത്തിന്റെ ഒരു സക്സസ് ടീസർ ഇന്ന് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുരേഷ് ഗോപി, ഷമ്മി തിലകൻ, നീത പിള്ളൈ എന്നിവരാണ് ഈ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുട്ടൻ ചാക്കോ എന്ന സൈക്കോ കില്ലറെ ഗംഭീരമാക്കിയ ഷമ്മി തിലകനൊപ്പം പോലീസ് യൂണിഫോമിൽ മാസ്സ് ഡയലോഗുകളും ആക്ഷനുമായി നീത പിള്ളയും ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
ആർ ജെ ഷാൻ രചിച്ച തിരക്കഥയെ അവലംബിച്ചു കൊണ്ട് ജോഷി ഒരുക്കിയ ഈ മാസ്സ് ക്രൈം ത്രില്ലർ നിർമ്മിച്ചത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ്. നൈല ഉഷ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി, അജ്മൽ അമീർ തുടങ്ങിയവരും ഇതിന്റെ താരനിരയിലുണ്ട്. എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസർ ആയാണ് സുരേഷ് ഗോപി ഇതിലഭിനയിച്ചിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.