നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. ആ നല്ല നാളിനി തുടരുമോ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് എറിക് ജോൺസണും വരികളെഴുതിയിരിക്കുന്നതു ദിനു മോഹനുമാണ്. ജിൻസ് തോമസ്, ദ്വാരക് ഉദയശങ്കർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത് പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അക്ഷയ് രാധാകൃഷ്ണനും ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെരീഫുമാണ്. റോമ, ഷൈൻ ടോം ചാക്കോ എന്നിവരുമഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോൾ വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലെത്തിയ പുതിയ ഗാനത്തിന്റെ ടീസറും ശ്രദ്ധ നേടിയതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിക്കുകയാണ്.
നവാഗതനായ ജീവൻ ലാൽ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ശിഹാബ് ഓങ്ങല്ലൂർ ആണ്. രഞ്ജിത്ത് ടച് റിവർ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രം ഈ വർഷം തന്നെ പ്രദർശനത്തിനെത്തും. അക്ഷയ് രാധാകൃഷ്ണൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ സഹോദരിയായി അഭിനയിച്ചു കൊണ്ട് റോമ തിരിച്ചു വരുമ്പോൾ ഷൈൻ ടോം ചാക്കോ ഒരു കമ്മ്യൂണിസ്റ്റ് ലീഡർ ആയാണ് ഈ ചിത്രത്തിലെത്തുന്നത്. ഫാന്റസി എലമെന്റുകൾ നിറഞ്ഞ ഒരു റൊമാന്റിക് കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രമൊരുക്കുന്നത് എന്നാണ് സൂചന. ശ്രീജിത്ത് രവി, തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വൈശാഖ് രാജൻ, ജൂൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഫാഹിം സഫർ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.