കെ ജി എഫ് എന്ന കന്നഡ ചിത്രം കേരളത്തിൽ ഉണ്ടാക്കിയ തരംഗത്തിന് ശേഷം മറ്റൊരു കന്നഡ ചിത്രം കൂടി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ. രക്ഷിത് ഷെട്ടി നായകനായി എത്തുന്ന അവൻ ശ്രീമാൻ നാരായണ എന്ന ചിത്രമാണ് അത്. വമ്പൻ ഹിറ്റായി മാറിയ ഇതിന്റെ ട്രെയിലറിന് ശേഷം ഇപ്പോഴിതാ ഇതിലെ ആദ്യവീഡിയോ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. രക്ഷിത് ഷെട്ടിയുടെ വെറൈറ്റി ഡാൻസ് നമ്പറായ ഹാൻഡസ്പ് എന്ന ഗാനമാണ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. മികച്ച സ്വീകരണം ആണ് ഈ ഗാനത്തിന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം കോമഡി ആക്ഷൻ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്.
പുഷ്കർ ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിൻ എന്ന സംവിധായകൻ ആണ്. ഈ ചിത്രത്തിന്റെ രചനാ പങ്കാളി കൂടി ആണ് നായകനായ രക്ഷിത ഷെട്ടി. 1980 കാലഘട്ടങ്ങളിൽ കർണാടകയിലെ ‘അമരാവതി’ എന്ന സാങ്കൽപ്പിക പട്ടണത്തിലെ അഴിമതിക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ പോകുന്നത്. ഒരു നിധിയ്ക്കായി രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ കഥ എന്നാണ് സൂചന. രക്ഷിത് ഷെട്ടിയോടൊപ്പം ഷാൻവി ശ്രീവാസ്തവ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ബാലാജി മനോഹർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഉടൻ തിയേറ്ററിൽ റിലീസ് ചെയ്യും. ബി അജെനീഷ് ലോക്നാഥ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് കരം ചൗളയും എഡിറ്റ് ചെയ്തിരിക്കുന്നത് സച്ചിനുമാണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.