ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ഹൃസ്വ ചിത്രങ്ങളിൽ ഒന്നാണ് ഞാൻ ദേവദാസി. തമ്പുരാന്റെ രാവുകൾക്കു ഹരം പകരാൻ അവളെത്തി എന്ന ടാഗ് ലൈനോടെ പുറത്ത് വന്നിരിക്കുന്ന ഈ ഹൃസ്വ ചിത്രം ഒരു വെബ് സീരിസിന്റെ ആദ്യ ഭാഗമായാണ് റിലീസ് ചെയ്തിരിക്കുന്നത്. പതിനാറ് മിനിറ്റോളം ദൈർഖ്യമുള്ള ഈ ആദ്യ ഭാഗത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നമ്പൂതിരി ഇല്ലത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം അതിന്റെ വ്യത്യസ്തമായ കഥ പറച്ചിൽ ശൈലി കൊണ്ട് ഏറെ ശ്രദ്ധ നേടുന്നുണ്ട്. മായാ ശങ്കറാണ് ഈ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. രാജൻ തലക്കാട്ടിൽ നിർമ്മിച്ചിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അനീഷ് തിരൂരാണ്. ആഗമനം എന്നാണ് ദേവദാസി എന്ന ഈ സീരിസിന്റെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ. പ്രീതി ദേശം ചമയം നിർവഹിച്ച ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് അശോകൻ കുറ്റിപ്പുറമാണ്.
അഷ്‌റഫ് മഞ്ചേരി, ജിജോ മനോഹർ എന്നിവർ ചേർന്ന് സംഗീതമൊരുക്കിയ ഞാൻ ദേവദാസി എഡിറ്റ് ചെയ്തിരിക്കുന്നതും ഇതിന്റെ ഛായാഗ്രാഹകനായ അനീഷ് തിരൂരാണ്. രാജൻ തലക്കാട്ടിലിനൊപ്പം എസ് കെ നായരും ഈ സീരിസിന്റെ നിർമ്മാണ പങ്കാളിയാണ്. രതിനിർവേദം എന്നാണ് ഈ വെബ് സീരിസിന്റെ രണ്ടാം ഭാഗത്തിന്റെ പേര്. അധികം വൈകാതെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകരുടെ മുന്നിലെത്തും. ഒക്ടോബർ എട്ടിനാണ് ഈ ആദ്യ ഭാഗം പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഡിലൈറ്റ് ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ആദ്യ ഭാഗത്തിന് ഇതിനോടകം മുപ്പത്തിയൊന്നായിരത്തോളം കാഴ്ചക്കാരെ ലഭിച്ചു കഴിഞ്ഞു. രമേശ്, നൗഫിയ, സുനിൽ ശ്രീശൈലം, രാജൻ തലക്കാട്ട് എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.