പ്രശസ്ത തെന്നിന്ത്യൻ ഗായകനും ഗാനഗന്ധർവൻ ഡോക്ടർ കെ ജെ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസ് ഒരു നടന്ന നിലയിൽ കൂടി പല പല ചിത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്.ഇപ്പോഴിതാ വിജയ് യേശുദാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിലെ പുതിയ ഗാനം ശ്രദ്ധ നേടുകയാണ്. അദ്ദേഹം അഭിനയിക്കുന്ന സാൽമൺ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ആദ്യ മലയാള ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഏഴു ഭാഷകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് സാൽമൺ. ഈ കഴിഞ്ഞ ഈദ് ദിനത്തിൽ റിലീസ് ചെയ്ത ഈ ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറും സൂരജ് സന്തോഷുമാണ്. ത്രീഡി ചിത്രമായാണ് സാൽമൺ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകന്‍ വിജയ് യേശുദാസും മീനാക്ഷി ജസ്വാളുമാണ് ഇപ്പോൾ സൂപ്പർ ഹിറ്റായ ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
രാവില്‍ വിരിയും എന്നു തുടങ്ങുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് നവീൻ മാരാരും സംഗീതം പകർന്നത് ശ്രീജിത് ഇടവനയുമാണ്. ടി സീരിസ് ലഹരിയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന്, തമിഴിന് പുറമേ സാല്‍മണിലെ പുറത്തുവരുന്ന ആദ്യ മലയാള ഗാനമെന്ന പ്രത്യേകതയും കൂടിയുണ്ട്. നേരത്തെ രണ്ട് ലിറിക്കല്‍ വീഡിയോകളും തമിഴ് ഗാനങ്ങളായാണ് പുറത്തു വന്നത്. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ സാൽമൺ നിർമ്മിക്കുന്നത് എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ്, ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേർന്നാണ്. 15 കോടി രൂപ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം തമിഴ്, മലയാളം ഭാഷകള്‍ക്ക് പുറമേ കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് റിലീസ് ചെയ്യുക.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.