കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബിഗ് ബ്രദർ. സിദ്ദിഖ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ജനുവരി പതിനാറിന് ആണ് വേൾഡ് വൈഡ് റിലീസ് ആയി എത്തുക. ഈ ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇന്ന് ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ വെച്ച് നടന്നു. അതിനോടൊപ്പം ഇതിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ദീപക് ദേവ് സംഗീതം ഒരുക്കിയ മനോഹരമായ മെലഡി ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് ഗായകൻ ആയ അമിത് ത്രിവേദി, ഗൗരി ലക്ഷ്മി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
റഫീഖ് അഹമ്മദ് വരികൾ എഴുതിയ കണ്ടോ കണ്ടോ എന്ന ഈ ഗാനം ഇപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം മാസ്റ്റർ ഡയറക്ടർ ജോഷി കൂടി ചേർന്നാണ് ഇതിന്റെ ഓഡിയോ ലോഞ്ച് നിർവഹിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ടിനി ടോം, ഇർഷാദ്, സർജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും അഭിനയിച്ചിട്ടുണ്ട്. എസ് ടാകീസ്, നിക്, വൈശാഖ സിനിമ എന്നിവയുടെ ബാനറിൽ സംവിധായകൻ സിദ്ദിഖ്, ജെൻസോ ജോസ്, വൈശാഖ് രാജൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുതുമുഖമായ മിർണ്ണ മേനോൻ, ഗാഥാ, ഹണി റോസ് എന്നിവരാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.