യുവ താരം ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച കാർബൺ എന്ന ചിത്രം അടുത്ത മാസം മുതൽ തീയേറ്ററുകളിൽ എത്തുകയാണ്. പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണു ഒരുക്കിയ ഈ ചിത്രം പോയട്രി ഫിലിമ്സിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത നടി മമത മോഹൻദാസ് ആണ് ഈ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. ദിവസങ്ങൾക്കു മുൻപേ പുറത്തു വന്ന ഈ ചിത്രത്തിന്റെ രണ്ടു പോസ്റ്ററുകളും സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ കാർബണിന്റെ ട്രെയ്‌ലറും ഇന്ന് പുറത്തു വന്നിരിക്കുകയാണ്. വളരെ വ്യത്യസ്തമായ രണ്ടു പോസ്റ്ററുകൾ ആണ് ഈ ചിത്രത്തിന്റേതായി പുറത്തു വന്നത്. അതേ വ്യത്യസ്തത ചിത്രത്തിന്റെ ട്രെയിലറിനും നല്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് ഈ ട്രെയിലറിന് വമ്പൻ പ്രേക്ഷക ശ്രദ്ധ നേടി കൊടുക്കുന്നത്. ചിത്രം കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ആകാംഷ പ്രേക്ഷകന് പകർന്നു നൽകാൻ ഈ ട്രെയിലറിന് കഴിഞ്ഞിട്ടുണ്ട്.
ദയ, മുന്നറിയിപ്പ് ഇനീ ചിത്രങ്ങൾക്ക് ശേഷം വേണു ഒരുക്കിയ ചിത്രമാണ് കാർബൺ. മലയാളിയായ ബോളിവുഡ് ക്യാമറാമാൻ കെ യു മോഹനനാണ് ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. മണികണ്ഠൻ ആചാരി, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, നെടുമുടി വേണു എന്നിവരും കാർബൺ എന്ന ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകനായ വിശാൽ ഭരദ്വാജ് ആണെന്നതും ചിത്രത്തിന് മേൽ പ്രതീക്ഷ വർധിപ്പിക്കുന്ന കാര്യമാണ്. ഇതിനു മുൻപ് വേണു തന്നെ ഒരുക്കിയ ദയ എന്ന ചിത്രത്തിന് മാത്രമേ വിശാൽ മലയാളത്തിൽ സംഗീതം ഒരുക്കിയിട്ടുള്ളു.. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വർഷത്തെ ഫഹദ് ഫാസിലിന്റെ ആദ്യത്തെ റിലീസ് ആയിരിക്കും കാർബൺ എന്നത് ഉറപ്പാണ്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.