മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒലൊരുങ്ങുന്ന പുതിയ ഫഹദ് ഫാസിൽ ചിത്രമാണ് മാലിക്. 27 കോടിയോളം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. പ്രേക്ഷകരെ ഒന്നടങ്കം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ട്രെയിലർ യൂട്യൂബിൽ വലിയ തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ട്രെയിൻ ഉണ്ടായിരിക്കുന്നതാണ്. ഫഹദ് ഫാസിലിന്റെ അത്യുഗ്ര പ്രകടനം തന്നെയാണ് ട്രെയിലറിന്റെ മുഖ്യ ആകർഷണ ഘടകം. ടേക്ക് ഓഫ്, സീ യു സൂൺ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിനായി വലിയ കാത്തിരിപ്പ് തന്നെ പ്രേക്ഷക സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പ്രതീക്ഷകളെ വീണ്ടും ഉയർത്തിക്കൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുന്നത്. വളരെ ഗൗരവമുള്ള വിഷയത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ മഹേഷ് നാരായണൻ ശ്രമിച്ചിട്ടുണ്ട് എന്ന് ചിത്രത്തിന്റെ ട്രെയിലർ കണ്ട് പ്രേക്ഷകർ മനസ്സിലാക്കുന്നു. പ്രസരിപ്പും ചുറുചുറുക്കും ഉള്ള യുവാവായും 55 വയസ്സുള്ള വയോധികൻ ആയും ഫഹദ് ഫാസിൽ പ്രത്യക്ഷപ്പെട്ടത്അതി ഗംഭീര പ്രകടനം ചിത്രത്തിൽ കാഴ്ചവെച്ചിട്ടുണ്ട് എന്നതിനുള്ള സൂചന തന്നെയാണ്.
ഇതേവരെ പുറത്തിറക്കിയിട്ടുള്ള ഫഹദ് ഫാസിൽ ചിത്രങ്ങളെ അപേക്ഷിച്ച് വലിയ ബജറ്റിലാണ് മാലിക് ഒരുങ്ങുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഫഹദ് ഫാസിലിനെ കൂടാതെ ദിലീഷ് പോത്തൻ, നിമിഷ സജയൻ, ജോജു ജോർജ്ജ്, ഇന്ദ്രൻസ് തുടങ്ങിയ താരങ്ങളുടെ അതിഗംഭീര പ്രകടനവും ട്രെയിലറിനെ വലിയ വിജയം ആകുന്നതിനു സഹായിച്ചിട്ടുണ്ട്. മെയ് മാസം പതിമൂന്നാം തീയതി റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് വളരെ മികച്ച ഒരു സിനിമ അനുഭവം നൽകിക്കൊണ്ട് വലിയൊരു വിജയമാകുമെന്ന് ചിത്രത്തിന്റെ ട്രെയിലറും അതിനു ലഭിക്കുന്ന പിന്തുണയും തെളിയിക്കുന്നു. ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ച മാലിക്കിന്റെ ട്രെയിലർ കാഴ്ചക്കാരുടെ എണ്ണം കൂട്ടിക്കൊണ്ട് ട്രെൻഡിംഗ് ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ തുടരുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.