ഈ കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് പ്രശസ്ത നടി മേഘ്‌ന രാജ് ഒരു അമ്മയായതു. ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മേഘ്‌ന രാജിന് ഒരു ആൺകുഞ്ഞു ജനിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും പ്രത്യക്ഷപെട്ടിട്ടുള്ള മേഘ്‌ന രാജ് വിവാഹം കഴിച്ചത് കന്നഡ നടൻ ചിരഞ്ജീവി സർജയെ ആണ്. എന്നാൽ കുറച്ചു മാസങ്ങൾക്കു മുൻപ് അപ്രതീക്ഷിതമായി ഹൃദയാഘാതം വന്നു ചിരഞ്ജീവി സർജ അന്തരിച്ചത് വലിയ വാർത്തയായിരുന്നു. ആ സമയത്തു മേഘ്‌ന ഗർഭിണിയായിരുന്നു എന്നത് ചിരഞ്ജീവി സർജയുടെ മരണത്തിന്റെ വേദന ഇരട്ടിയാക്കി മാറ്റുകയും ചെയ്തു. എന്നാൽ ചിരഞ്ജീവിയുടെ സർജയുടെ കുടുംബം നൽകിയ പിന്തുണ മേഘ്‌നയെ ആ ഷോക്കിൽ നിന്ന് മെല്ലെ കരകയറ്റി. ഇപ്പോഴിതാ മേഘ്‌നയെയും കുഞ്ഞിനേയും കാണാൻ മലയാളത്തിന്റെ താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും എത്തി. ബാംഗ്ലൂരിലെ ആശുപത്രിതയിൽ എത്തിയാണ് ഇരുവരും അമ്മയേയും കുഞ്ഞിനേയും കണ്ടത്. മേഘ്‌നയുടെ അടുത്ത സുഹൃത്താണ് നസ്രിയ നസിം.
ഫഹദും നസ്രിയയും മേഘ്‌നയെ കാണാൻ എത്തിയ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സഹോദരന്റെ കുഞ്ഞിനൊപ്പമുള്ള ദൃശ്യം ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ് സർജ പുറത്തു വിട്ടിരുന്നു. അതിനു മുൻപ് സഹോദരൻ ചിരഞ്ജീവി സർജയുടെയും മേഘ്ന രാജിന്റെയും ആദ്യ കൺമണിക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടിൽ ധ്രുവ് സർജ സമ്മാനമായി നൽകിയതും വലിയ വാർത്തയായിരുന്നു. ചിരഞ്ജീവിയുടെ കുഞ്ഞിന് വലിയ വരവേൽപ്പാണ് ആ കുടുംബം നൽകിയിരിക്കുന്നത്. ജൂനിയർ ചിരുവിന്റെ വരവ് അവർ ആഘോഷമാക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ജൂൺ ഏഴിന് ആണ് ചിരംജീവി സർജ കുഴഞ്ഞു വീണു മരിച്ചത്.
വീഡിയോ കടപ്പാട്: Public Music
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.