താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്നത്. ഇരുവരും ഒന്നിച്ചു അഭിനയിച്ച അൻവർ റഷീദ് ചിത്രം ട്രാൻസ് റിലീസിന് ഒരുങ്ങുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു സുഹൃത്തിന്റെ കല്യാണത്തിന് ഡാൻസും പാട്ടുമൊക്കെയായി തിളങ്ങുന്ന ഈ താരങ്ങളുടെ പുതിയ വീഡിയോകളാണ്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിംബാ എന്ന ചിത്രത്തിൽ രൻവീർ സിങ്, സാറാ അലി ഖാൻ എന്നിവർ ചുവടു വെക്കുന്ന റീമിക്‌സ് സോങ് ആയ ആംഖ് മാരെ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന ഫഹദ്, നസ്രിയ എന്നിവരുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
ഈ അടുത്തിടെയായി ഇരുവരും ഒരുമിച്ചുള്ള ഒരുപാട് സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. രണ്ടു വർഷം മുൻപ് റീലീസ് ചെയ്ത കൂടെ എന്ന അഞ്ജലി മേനോൻ- പൃഥ്വിരാജ് ചിത്രത്തിലൂടെ കല്യാണത്തിന് ശേഷം അഭിനയത്തിൽ നിന്നിടവേളയെടുത്തു മാറി നിന്നിരുന്ന നസ്രിയ തിരിച്ചു വന്നിരുന്നു. അതിനു ശേഷം നസ്രിയ അഭിനയിച്ച ചിത്രമാണ് ട്രാൻസ്. ഈ മാസം റിലീസ് പ്രതീക്ഷിക്കുന്ന ട്രാൻസ് രചിച്ചത് വിൻസെന്റ് വടക്കനും നിർമ്മിച്ചത് സംവിധായകൻ അൻവർ റഷീദുമാണ്. അമൽ നീരദ് ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രം ഇപ്പോൾ ചില സെൻസർ പ്രശ്നങ്ങൾ നേരിടുകയാണ് എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഗൗതം വാസുദേവ് മേനോൻ, സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, ജിനു ജോസഫ് തുടങ്ങി ഒരു വലിയ താര നിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഫോട്ടോ കടപ്പാട്: Nazriya Fahadh(Instagram)
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.