പ്രശസ്ത നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമിക എന്ന തമിഴ് ചിത്രം കഴിഞ്ഞ വർഷമാണ് റിലീസ് ചെയ്തത്. ദുൽഖർ സൽമാൻ, കാജൽ അഗർവാൾ, അദിതി റാവു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത റൊമാന്റിക് ചിത്രമായിരുന്നു അത്. ഇപ്പോഴിതാ തന്റെ രണ്ടാം ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് ബ്രിന്ദ മാസ്റ്റർ. തഗ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത മലയാള താരമായ അനശ്വര രാജൻ ആണ്. മുഴുനീള ആക്ഷൻ ചിത്രമായി ഒരുക്കിയ ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. അനശ്വര രാജൻ നായകനോടൊപ്പം ഇഴുകി ചേർന്നഭിനയിച്ചിരിക്കുന്ന ഈ റൊമാന്റിക് ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എയ് അഴകിയേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് വിവേകും ഇതിന് ഈണം പകർന്നിരിക്കുന്നത് സൂപ്പർ ഹിറ്റ് സംഗീത സംവിധായകനായ സാം സി എസുമാണ്. കപില്‍ കബിലൻ, ചിൻമയി എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
പ്രവീൺ ആന്റണി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രിയേഷ് ഗുരുസ്വാമിയാണ്. നവാഗതനായ ഹൃദു ഹറൂർ നായകനായി എത്തുന്ന ഈ ചിത്രത്തിൽ, ബോബി സിംഹ, ആർ കെ സുരേഷ്, മുനിഷ് കാന്ത്, ശരത് അപ്പാനി തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സും ജിയോ സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.