തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ റിലീസിന് ഒരുങ്ങുകയാണ്. കോവിഡ് മൂന്നാം തരംഗം മൂലം റിലീസ് മാറ്റി വെച്ചിരുന്ന ഈ ചിത്രം ഈ വരുന്ന മാർച്ച് 25 നു ആണ് റിലീസ് ചെയ്യാൻ പോകുന്നത്. അഞ്ചു ഭാഷകളിൽ ആയി ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയാണ് ഈ ചിത്രം എത്തുക. ഇപ്പോഴിതാ, അതിനു മുൻപേ ഇതിലെ ഒരു വീഡിയോ ഗാനം കൂടി റിലീസ് ചെയ്യാൻ പോവുകയാണ്. ഏറ്റുക ജെണ്ട എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം നാളെ വൈകുന്നേരം നാലു മണിക്കാണ് റിലീസ് ചെയ്യുന്നത്. ഇപ്പോൾ അതിനു മുൻപേ അതിന്റെ ഒരു പ്രോമോ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവക്കൊപ്പം ഇതിലെ നായികാ വേഷം ചെയ്യുന്ന ആലിയ ഭട്ടും ഈ ഗാനത്തിൽ നൃത്തം വെക്കുന്നുണ്ട് എന്ന് ഈ പ്രോമോ വീഡിയോ കാണിച്ചു തരുന്നു.
തെലുങ്കു, തമിഴ്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി അഞ്ചു ഭാഷകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിലെ രണ്ടു ഗാനങ്ങൾ നേരത്തെ തന്നെ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. റാം ചരൺ, ജൂനിയർ എൻ ടി ആർ, ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ആലിയ ഭട്ട് എന്നിവർക്കൊപ്പം ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്. ഡി വി വി എന്റെർറ്റൈന്മെന്റ്സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കീരവാണിയും കാമറ ചലിപ്പിച്ചത് സെന്തിൽ കുമാറും എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദുമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.