Ilayaraja Video Song Ennalum Jeevithamake
മാധവ് രാമദാസൻ സംവിധാനം ചെയ്ത ഇളയ രാജ എന്ന ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മാർച്ച് 22 നു ആണ് ഈ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഗിന്നസ് പക്രു നായകനായി എത്തുന്ന ഈ ചിത്രം ഇപ്പോഴേ പ്രേക്ഷകരിൽ ഏറെ പ്രതീക്ഷകൾ സൃഷ്ടിച്ചു കഴിഞ്ഞു. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ അതുപോലെ ഇളയ രാജ സ്പെഷ്യൽ ഡ്രസ്സ് എന്നിവ പ്രേക്ഷകരുടെ ഇടയിൽ തരംഗമായി കഴിഞ്ഞു. പ്രശസ്ത താരം ജയസൂര്യ പാടിയ ഇതിലെ കപ്പലണ്ടി സോങ്ങും മറ്റു ഗാനങ്ങളുമെല്ലാം പ്രേക്ഷകരുടെ പ്രീയപ്പെട്ടതായി മാറി കഴിഞ്ഞു എന്നതും എടുത്തു പറയണം. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഒരു പാട്ടിന്റെ വീഡിയോ റിലീസ് ചെയ്തു കഴിഞ്ഞു. പി ജയചന്ദ്രൻ ആലപിച്ച എന്നാലും ജീവിതമാകെ എന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്.
രതീഷ് വേഗ ഈണം പകർന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ആണ്. മനസ്സ് നിറക്കുന്ന ദൃശ്യങ്ങൾ ആണ് ഈ ഗാനത്തിന്റെ പ്രത്യേകത. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുദീപ് ടി ജോർജ് ആണ്. പ്രശസ്ത നിർമ്മാണ വിതരണ കമ്പനിയായ ഇ ഫോർ എന്റർടൈൻമെന്റ് കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ഗിന്നസ് പക്രുവിന് ഒപ്പം ഇന്ദ്രൻസ്, ഗോകുൽ സുരേഷ്, ദീപക്, ഹരിശ്രീ അശോകൻ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. മേൽവിലാസം , അപ്പോത്തിക്കിരി എന്നീ നിരൂപ പ്രശംസ നേടിയ ചിത്രങ്ങൾ ഒരുക്കിയ മാധവ് രാമദാസൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ഇളയ രാജ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.