Enai Noki Payum Thota Visiri Suite Teaser
തമിഴകത്തെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് ഗൗതം മേനോൻ. കാക്ക കാക്ക, വാരണം ആയിരം, വിന്നയ് താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിലും ആരാധകരെ സൃഷ്ട്ടിച്ച ചുരുക്കം ചില തമിഴ് സംവിധായകരിൽ ഒരാളാണ് അദ്ദേഹം. ഗൗതം മേനോന്റെ റിലീസിനായി ഒരുങ്ങുന്ന ധനുഷ് ചിത്രമാണ് ‘എന്നയ് നോക്കി പായും തോട്ടാ’. മേഘ ആകാശാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. പ്രണയത്തിന് ഏറെ പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനർ തന്നെയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
‘എന്നയ് നോക്കി പായും തോട്ടാ’ സിനിമയുടെ പുതിയ ടീസർ ധനുഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയുണ്ടായി. ‘വിസിരി സ്യുട്ട്’ എന്ന ടൈറ്റിലിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ധനുഷ്- മേഘ എന്നിവരുടെ പ്രണയ രംഗങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഒരു മ്യൂസിക്കൽ ട്രീറ്റാണ് അണിയറ പ്രവർത്തകർ സമ്മാനിച്ചിരിക്കുന്നത്. ദർബുക ശിവയാണ് സിനിമക്ക് വേണ്ടി സംഗീതവും പഞ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ടീസറിൽ ഉടനീളം പഞ്ചാത്തല സംഗീതം മികച്ചു നിന്നു. ഗൗതം മേനോൻ ചിത്രമായ ‘വിന്നയ് താണ്ടി വരുവായ’ എന്ന ചിത്രത്തിന്റെ ഫീലാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. ധനുഷ് എന്ന നടന്റെയും ഗൗതം മേനോൻ എന്ന സംവിധായകന്റെയും വലിയൊരു തിരിച്ചു വരവിനാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജോമോൻ ടി. ജോണും മനോജും ചേർന്നാണ്. പ്രവീണ് ആന്റണിയാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. എസ്ക്കേപ്പ് ആർട്ടിസ്റ്റ് മോഷൻ പിക്ചേഴ്‌സിന്റെയും ഒൻട്രാഗ എന്റർടൈന്മെന്റ്സിന്റെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ധനുഷ് ചിത്രത്തിന്റെ റിലീസ് തീയതി വൈകാതെ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിടും.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന 'കാന്താര ചാപ്റ്റർ 1' ഐമാക്‌സിലും റിലീസിനെത്തുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രം…
മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ 'ഹൃദയപൂർവം' കേരളത്തിൽ നിന്ന് മാത്രം 40 കോടി ഗ്രോസ് പിന്നിട്ടതോടെ അപൂർവമായ ഒരു റെക്കോർഡാണ്…
This website uses cookies.