പ്രഗത്ഭ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി അദ്ദേഹമൊരുക്കിയ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ സൂപ്പർ ഹിറ്റായതിനു പിന്നാലെ, ഇപ്പോഴിതിലെ ഒരു ഗാനവും പുറത്തു വന്നിരിക്കുകയാണ്. മഞ്ജു വാര്യർ ആലപിച്ച ഒരു ഗാനം നേരത്തെ റിലീസ് ചെയ്തു വൈറലായി മാറിയിരുന്നു. ഇന്ന് റിലീസ് ചെയ്തിരിക്കുന്നത് എങ്ങനൊക്കെ എങ്ങനൊക്കെ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ്. ഇതിന്റെ ലിറിക് വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഗാനത്തിന്റെ വരികൾക്കൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത് ചിത്രത്തിന്റെ മേക്കിങ് ദൃശ്യങ്ങൾ കൂടിയാണ്. ബി കെ ഹരിനാരായണൻ വരികളെഴുതിയ ഈ ഗാനമാലപിച്ചിരിക്കുന്നതു ശ്രീ നന്ദ, റാം സുരീന്ദർ എന്നിവർ ചേർന്നാണ്.
റാം സുരേന്ദര് തന്നെയാണ് ഈ ഗാനത്തിന് ഈണവും പകർന്നിരിക്കുന്നത്. ഒരു നാടൻ പാട്ടിന്റെ ഈണത്തിലാണ് അദ്ദേഹമീ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സയൻസ് ഫിക്ഷനും ഫാന്റസിയും കോമെടിയും ആക്ഷനുമെല്ലാമിടകലർത്തിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ഇതിന്റെ ടീസറും ട്രെയ്ലറും നമ്മളോട് പറയുന്നു. സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ തുടങ്ങിയവരുമഭിനയിച്ചിരിക്കുന്ന ഈ ചിത്രം, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് ശിവൻ തന്നെ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജിത് ടച് റിവരാണ്. ഗോപി സുന്ദർ, ജേക്സ് ബിജോയ് എന്നീ സംഗീത സംവിധായകരും ഇതിനു ഗാനങ്ങളൊരുക്കിയിട്ടുണ്ട്. സംവിധായകനായ സന്തോഷ് ശിവൻ, അജിൽ എസ് എം എന്നിവർ ചേർന്നാണ് ഇതിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.