പ്രശസ്ത നടനും സംവിധായകനുമായ സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സൂപ്പർ ഹിറ്റ് തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ഇലവീഴാപൂഞ്ചിറ’. ഇന്നലെ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങുകയും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരിക്കുകയാണ്. നിഗൂഡതകൾ നിറഞ്ഞ ഒരു ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. തുടർച്ചയായി സംഭവിക്കുന്ന കൊലപാതകങ്ങളും അതിന്റെ തെളിവ് കണ്ടെത്താൻ ശ്രമിക്കുന്ന പോലീസ് ഓഫീസറായ സൗബിൻ ഷാഹിർ കഥാപാത്രത്തെയുമാണ് ഈ ട്രയ്ലറിൽ നമ്മുക്ക് കാണാൻ സാധിക്കുക. ഇന്നലെ വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരത്ത് വെച്ചായിരുന്നു ഈ ട്രെയ്‌ലർ റിലീസ് ചെയ്തത്. സൗബിൻ ഷാഹിറിനോടൊപ്പം സഹതാരം സുധീ കോപ്പയും ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിലാണ് ഈ ട്രെയ്‌ലർ പുറത്തു വിട്ടത്.
ഒട്ടേറെ പ്രേക്ഷക-നിരൂപക പ്രശംസ നേടിയെടുത്ത കപ്പേള എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണുവാണ് ഈ സൗബിൻ ഷാഹിർ- ഷാഹി കബീർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, സുധീ കോപ്പ എന്നിവരെ കൂടാതെ ജൂഡ് ആന്റണി ജോസഫാണ് ഇതിലെ മറ്റൊരു പ്രധാന കഥാപാത്രത്തിനു ജീവൻ പകർന്നത്. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികമടി ഉയരത്തിൽ നിലകൊള്ളുന്ന, ഇലവീഴാപൂഞ്ചിറയെന്ന ഒറ്റപ്പെട്ട വിനോദസഞ്ചാര മേഖലയിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഷാഹി കബീർ ഇതിനു മുമ്പ് തിരക്കഥ ഒരുക്കിയ ചിത്രങ്ങളാണ് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട്, എം പദ്മകുമാർ ഒരുക്കിയ ജോസഫ് എന്നിവ. ദേശിയ-അന്തർദേശീയ തലത്തിൽ നിരൂപക പ്രശംസ നേടിയ ഈ ചിത്രങ്ങൾ വലിയ ജനപ്രീതിയും നേടിയെടുത്തവയാണ്. രചയിതാവായി ഈ വർഷത്തെ സംസ്ഥാന അവാർഡ് സ്വന്തമാക്കിയ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്നതും ഒരു പോലീസ് കഥയാണ്. മനേഷ് മാധവൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് കിരൺ ദാസ്, ഇതിനു സംഗീതമൊരുക്കിയത് അനിൽ ജോൺസൺ എന്നിവരാണ്. നിധീഷ്, ഷാജി മാറാട് എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.