ഗായികയും ഗാനരചയിതാവുമായ ജസ്ലീൻ റോയല്, അര്ജിത്ത് സിങ്, നടന് ദുല്ഖര് സല്മാന് എന്നിവര് ചേര്ന്നൊരുക്കിയ ഏറ്റവും പുതിയ ഗാനം ‘ഹീരിയേ’ റിലീസ് ചെയ്തു.വാര്ണര് മ്യൂസിക് ഇന്ത്യ അവതരിപ്പിക്കുന്ന ഗാനം ഇപ്പോള് എല്ലാ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
ജസ്ലീന് റോയല് തന്നെയാണ് സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത്. ആദിത്യ ശർമയുടേതാണ് വരികൾ. ദിന്ഷഗ്ന ദാ, ഖോഗയേ ഹം കഹാന്, ഡിയര് സിന്ദഗി,രഞ്ജ തുടങ്ങിയ ഗാനങ്ങളിലൂടെയാണ് ജസ്ലീന് റോയല് പ്രശസ്തയായത്.
അര്ജിത് സിങ്ങിന്റെ ശബ്ദത്തിനൊപ്പം ജസ്ലീന്റെ രചനയും ആലാപനവും കൂടി ചേര്ന്നപ്പോള് ഈ ഗാനം ശ്രദ്ധ നേടുകയാണ്. തുംഹി ഹോ, കേസരിയ, ചന്ന മേരിയ തുടങ്ങിയ നിരവധി റൊമാന്റിക് ഗാനങ്ങള് സമ്മാനിച്ച അര്ജിത് സിങ്ങിനൊപ്പം ജസ്ലീന് റോയല് ചേരുന്നുവെന്നത് തന്നെ ഗാനത്തെ ശ്രദ്ധേയമാക്കുന്നു. ദുല്ഖറിന്റെ ആദ്യത്തെ സിനിമ ഇതര പ്രൊജക്റ്റ് കൂടിയാണ് ഹീരിയേ.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.