മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്കു ചിത്രത്തിന്റെ ടൈറ്റിൽ ഇന്നലെ പുറത്തു വിട്ടു. മൃണാൾ താക്കൂർ, രശ്‌മിക മന്ദാന എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടു കൊണ്ടുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സീതാ രാമം എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഒരു റൊമാന്റിക് ചിത്രമായി ഒരുക്കുന്ന ഈ ചിത്രത്തിൽ ലെഫ്റ്റനെന്റ് റാം എന്ന കഥാപാത്രമായി ആണ് ദുൽഖർ അഭിനയിച്ചിരിക്കുന്നത്. അഫ്രീൻ എന്ന കഥാപാത്രമായി ആണ് രശ്‌മിക ഇതിൽ പ്രത്യക്ഷപ്പെടുന്നത് എന്ന്, ഈ നടിയുടെ ജന്മദിനത്തിന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനടി നിർമ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേർന്നാണ് സീതാ രാമം എന്ന ഈ പുതിയ ചിത്രം നിർമ്മിക്കുന്നത്.
ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്. ഭൂരിഭാഗവും കാശ്മീരിൽ ഷൂട്ട് ചെയ്ത ഈ ചിത്രം 1960 കളിൽ ജമ്മുകാശ്മീരിൽ നടന്ന പ്രണയ കഥയാണ് പറയുന്നത് എന്നാണ് സൂചന. വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് പി എസ് വിനോദ് ആണ്. ഈ തെലുങ്ക് ചിത്രം കൂടാതെ ചുപ് എന്നൊരു ഹിന്ദി ചിത്രവും ദുൽഖർ സൽമാൻ നായകനായി എത്തുന്നുണ്ട്. മലയാളത്തിൽ ദുൽഖർ സൽമാൻ ഇനി അഭിനയിക്കാൻ പോകുന്നത് സൗബിൻ ഷാഹിർ ഒരുക്കുന്ന ഓതിരം കടകം ആണ്. അതിനു ശേഷം അഭിലാഷ് ജോഷി ഒരുക്കുന്ന കിംഗ് ഓഫ് കൊത്തയിൽ ആണ് ദുൽഖർ അഭിനയിക്കുക. ഈ രണ്ടു ചിത്രങ്ങളും നിർമ്മിക്കുന്നതും ദുൽഖർ തന്നെയാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.