മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാന്റെ പുത്തൻ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കോട്ടയം അച്ചായൻ സ്റ്റൈലിലാണ് ദുൽഖർ സൽമാൻ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദുൽഖറിന്റെ അച്ഛനും മലയാളത്തിന്റെ മെഗാ സ്റ്റാറുമായ മമ്മൂട്ടി അവതരിപ്പിച്ച സൂപ്പർ ഹിറ്റ് അച്ചായൻ കഥാപാത്രമായ കോട്ടയം കുഞ്ഞച്ചനെ അനുസ്മരിപ്പിക്കുന്നുണ്ട് ദുൽഖർ എന്നാണ് ആരാധകർ പറയുന്നത്. ഏതായാലും കോട്ടയം കുഞ്ഞച്ചൻ സ്റ്റൈലിലുള്ള ദുൽഖർ സൽമാന്റെ ചിത്രങ്ങൾ വൈറലായിക്കഴിഞ്ഞു. ഒരു പരസ്യ ചിത്രത്തിലാണ് ദുൽഖർ സൽമാൻ ഈ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഓക്സിജൻ എന്ന ബ്രാൻഡിന്റെ പുതിയ ഡിജിറ്റൽ ഷോ റൂം കോട്ടയത്ത് വരുന്നതുമായ ബന്ധപ്പെട്ട പരസ്യത്തിലാണ് ഈ ലുക്കിൽ ദുൽഖർ സൽമാൻ തകർക്കുന്നത്. സെപ്റ്റംബർ ഒന്നിന് ഈ ഷോറൂം ഉത്‌ഘാടനം ചെയ്യാൻ താനെത്തുന്ന കാര്യവും ദുൽഖർ പങ്ക് വെക്കുന്നു.
കോട്ടയം നെഹ്‌റു പാർക്കിനു സമീപമാണ് ഈ പുതിയ ഷോറൂമെന്നാണ് ദുൽഖർ പറയുന്നത്. അച്ഛൻ ചെയ്തു കയ്യടി നേടിയ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ലുക്കിൽ മകനെത്തിയതാണ് ഈ പരസ്യ ചിത്രത്തെ ജനപ്രിയമാക്കുന്നത്. ദുൽഖർ ഇനി ചെയ്യാൻ പോകുന്നത് കിംഗ് ഓഫ് കൊത്ത എന്ന മലയാള ചിത്രമാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം അടുത്ത മാസമാരംഭിക്കും. അതുപോലെ ദുൽഖർ നായകനായ ബോളിവുഡ് ചിത്രം ചുപ്; റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് സെപ്റ്റംബറിൽ റിലീസ് ചെയ്യുന്നുണ്ട്. ഈ മാസം റിലീസ് ചെയ്ത ദുൽഖറിന്റെ തെലുങ്ക് ചിത്രമായ സീതാ രാമം സൂപ്പർ ഹിറ്റായി മാറിയിരുന്നു. നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന വെബ് സീരിസായ ഗൺസ് ആൻഡ് ഗുലാബ്‌സിലും ദുൽഖർ സൽമാൻ അഭിനയിക്കുന്നുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.