മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ ഒരു പാൻ ഇന്ത്യൻ താരമെന്ന നിലയിലാണ് തന്റെ കരിയർ പ്ലാൻ ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും അഭിനയിക്കുന്ന താരമാണ് ദുൽഖർ. തെലുങ്കിൽ കീർത്തി സുരേഷ് നായികയായി എത്തിയ മഹാനടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദുൽഖർ, നായകനായി എത്തുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീത രാമം. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ദുൽഖറിന് ലഭിച്ച സ്വീകരണത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. വമ്പൻ ജനാവലിയാണ് ദുൽഖർ സൽമാനെ കാണാൻ അവിടെയെത്തി ചേർന്നത്. മലയാളത്തിലെ യുവ താരങ്ങളിൽ ദുൽഖർ സൽമാന്റെ അത്രയും അന്യ ഭാഷയിൽ ജനപ്രീതിയുള്ള മറ്റൊരാളില്ല എന്നു തന്നെ പറയാം.
മലയാളം, തമിഴ് ഭാഷകളിലും മൊഴിമാറ്റിയെത്തുന്ന സീതാ രാമത്തിന്റെ പോസ്റ്ററുകൾ, പ്രൊമോ വീഡിയോ, ടീസർ, ഗാനങ്ങൾ എന്നിവയെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തിരുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ എത്തുന്ന ഈ ചിത്രം ആ കഥാപാത്രത്തിന്റെ പ്രണയകഥയാണ് പറയുന്നത്. ഒരു റൊമാന്റിക് ഡ്രാമയായി എത്തുന്ന ഈ ചിത്രത്തിൽ മൃണാൾ താക്കൂറാണ് നായികാ വേഷം ചെയ്യുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്വപ്ന സിനിമ, വൈജയന്തി മൂവീസ് എന്നിവർ ചേർന്നാണ്. സീത രാമം കൂടാതെ ഇനി വരാനുള്ള ദുൽഖർ ചിത്രങ്ങൾ ഹിന്ദി ചിത്രമായ ചുപ്, നെറ്റ്ഫ്ലിസ് സീരിസായ ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നിവയാണ്. കിംഗ് ഓഫ് കൊത്ത എന്ന അഭിലാഷ് ജോഷി ചിത്രമാണ് ദുൽഖർ ഇനി മലയാളത്തിൽ ചെയ്യാൻ പോകുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.