മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ ഇപ്പോൾ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ സിനിമകളും ചെയ്ത് താരമായി നിൽക്കുകയാണ്. അതിനൊപ്പം തന്നെ വെബ് സീരിസുകളിലും ദുൽഖർ അഭിനയിക്കുന്നുണ്ട്. ഈ വർഷം തന്നെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലും ചിത്രങ്ങൾ ചെയ്ത് റിലീസ് ചെയ്ത ദുൽഖറിന്റെ ആദ്യ വെബ് സീരിസായ ഗണ്സ് ആൻഡ് ഗുലാബ്‌സിന്റെ ടീസറും പുറത്ത് വന്നിരുന്നു. സിനിമക്ക് പുറമെ പായുമ്പോഴും അതിലും താല്പര്യത്തോടെ ദുൽഖർ കൊണ്ട് നടക്കുന്ന മറ്റൊന്നാണ് കാറുകളോടുള്ള തന്റെ ഇഷ്ടം. ദുൽഖർ സൽമാന്റെ കാർ കളക്ഷൻ വളരെ വലുതാണെന്ന് അദ്ദേഹത്തിന്റെ സുഹൃത് കൂടിയായ നടൻ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞിട്ടുണ്ട്. ഏതായാലും തന്റെ കാർ കളക്ഷൻ ആദ്യമായി ദുൽഖർ പരിചയപ്പെടുത്തുകയാണ്.
https://www.instagram.com/p/CjwzAMsJ93s/
തന്റെ കാർ കളക്ഷൻ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു കിടിലൻ വീഡിയോ ദുൽഖർ തന്നെയാണ് പങ്ക് വെച്ചിരിക്കുന്നത്. ആ വീഡിയോയിൽ തന്റെ ശേഖരത്തിലുള്ള പല തരം മോഡൽ കാറുകളെ കുറിച്ച് വിശദമായി തന്നെ ദുൽഖർ സംസാരിക്കുന്നുമുണ്ട്. വിന്റേജ് കാറുകളുടെ വലിയ ശേഖരം സ്വന്തമായുള്ള നടനാണ് ദുൽഖർ സൽമാൻ. ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് താൻ ഏറെ നാളായി ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഒരു പൊങ്ങച്ചക്കാരനായി വിലയിരുത്തപ്പെടുമോ എന്ന ആശങ്ക കൊണ്ടാണ് അത് ചെയ്യാതിരുന്നതെന്നും ദുൽഖർ സൽമാൻ വെളിപ്പെടുത്തി. തന്നെ പോലെ കാറിനോട് ഇഷ്ടവും അഭിനിവേശവും കാത്തുസൂക്ഷിക്കുന്നവരുമായി സംവദിക്കാൻ ഇതാണ് ഏറ്റവും നല്ല വഴിയെന്ന് തോന്നിയത് കൊണ്ടാണ്, ഈയടുത്ത വര്‍ഷങ്ങളിലായി തനിക്ക് കളക്ട് ചെയ്യാന്‍ പറ്റിയ കാറുകളിലെ ചിലത് ആരാധകർക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്നും ദുൽഖർ വിശദീകരിച്ചു. ബി.എം.ഡബ്ല്യുവിന്റെ 2002 മോഡൽ എം 3 ആണ് തന്റെ കളക്ഷനിലെ ഏറ്റവും പ്രിയപ്പെട്ട കാറെന്നും ദുൽഖർ തുറന്ന് പറയുന്നുണ്ട്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.