കഴിഞ്ഞ വർഷം മലയാള സിനിമയിൽ റിലീസായ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘അങ്കമാലി ഡയറിസ്’. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട അപ്പാനി രവി എന്ന ശരത് കുമാറിന്റെ പ്രകടനത്തിന് ധാരാളം പ്രശംസകൾ അദ്ദേഹത്തെ തേടിയെത്തി. അതിന് ശേഷം വെളിപാടിന്റെ പുസ്തകം, പൈപ്പിൻ ചോട്ടിലെ പ്രണയം എന്നീ ചിത്രങ്ങളിൽ പ്രധാന കഥാപാത്രമായി താരം പ്രത്യക്ഷപ്പെട്ടു. ശരത് കുമാർ ആദ്യമായി നായകൻ വേഷത്തിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. സുദീപ്.ഈ.എസ് സംവിധാനം ചെയ്യുന്ന ‘കൊണ്ടസാ’ എന്ന ചിത്രത്തിലായിരിക്കും ശരത് കുമാർ നായകനായി പ്രത്യക്ഷപ്പെടുക.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘കൊണ്ടസ’ യുടെ ടീസർ സാക്ഷാൽ ദുൽഖർ സൽമാനാണ് റീലീസ് ചെയ്തത്. യുവാക്കൾക്കും സിനിമ മോഹികൾക്കും ഏറെ പിന്തുണ നൽകുന്ന വ്യക്തിയാണ് ദുൽഖർ സൽമാൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെ ‘കൊണ്ടസാ’ ടീമിന് ആശംസകൾ നേർന്നാണ് ടീസർ പ്രകാശനം ചെയ്തത്. ശരത് കുമാർ, സിനിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്ന് തന്നെയാണ്. ടീസർ സൂചിപ്പിക്കുന്നത്പ്പോലെ ത്രില്ലർ മൂടിലായിരിക്കും ചിത്രം സഞ്ചരിക്കുക. ടീസറിലെ ഓരോ ഫ്രെമും മികച്ചതായിരുന്നു, അൻസർ തയ്യബിന്റെ ഛായാഗ്രഹണം ചിത്രത്തിൽ വിസ്മയം തീർക്കും എന്ന കാര്യത്തിൽ ഉറപ്പാണ്. ടീസറിലെ പഞ്ചാത്തല സംഗീതവും മികച്ചു നിന്നു, റിജോഷ്, ജഫ്രിസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്, എന്നാൽ പഞ്ചാത്തല സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദറാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് റിയാസാണ്. സുഭാഷ് സിപി നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം തന്നെ പ്രദർശനത്തിനെത്തും.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.