മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകർ അതിന്റെ ആഘോഷം ഇന്നലെ മുതൽ തുടങ്ങി കഴിഞ്ഞിരുന്നു. അതോടൊപ്പം ഇന്ന് രാവിലെ മുതൽ മലയാളത്തിന്റെ ഈ യുവ സൂപ്പർ താരത്തിനുള്ള ആശംസകൾ മലയാള സിനിമയിൽ നിന്നും ഒഴുകുകയാണ്. സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും പൃഥ്വിരാജ് സുകുമാരന് ജന്മദിന ആശംസകൾ അറിയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ മുന്നോട്ടു വന്നു. ഒരു പ്രത്യേക വീഡിയോ റിലീസ് ചെയ്തു കൊണ്ടാണ് ഇന്ന് രാവിലെ മോഹൻലാൽ ആശംസകൾ അറിയിച്ചത്. ഇപ്പോഴിതാ യുവ താരം ദുൽഖർ സൽമാനും ഒരു വീഡിയോ റിലീസ് ചെയ്തു കൊണ്ട് പൃഥ്വിരാജ് സുകുമാരന് ആശംസകൾ നേർന്നു എത്തിയിരിക്കുകയാണ്. ലംബോർഗിനിയിൽ ചീറി പായുന്ന പൃഥ്വിരാജ് സുകുമാരന്റെ ഒരു സ്റ്റൈലിഷ് വീഡിയോ ആണ് ദുൽഖർ സൽമാൻ തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.
ആശയമൊരുക്കി ഷഹീൻ താഹ സംവിധാനം ചെയ്തിരിക്കുന്ന ഈ വീഡിയോയുടെ പേര്, പൃഥ്വിരാജ് സുകുമാരൻ ആൻഡ് ദി ഡാർക്ക് ബീസ്റ്റ് എന്നാണ്. പൃഥ്വിരാജ് നായകനായ രണം എന്ന ചിത്രത്തിന് വേണ്ടി ജേക്സ് ബിജോയ് ഈണം നൽകിയ ടൈറ്റിൽ സോങ് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്ന ഈ വീഡിയോക്ക് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ഹസീബ് ഹാസനും എഡിറ്റ് ചെയ്തിരിക്കുന്നത് രാജ് കുമാറുമാണ്. ഷിഹാസ് ഷാഹുൽ ആണ് ഇതിന്റെ ക്രീയേറ്റീവ് ഡയറക്ടർ. ഏതായാലും സ്റ്റൈലിഷ് ലുക്കിൽ ലംബോർഗിനിയിൽ പായുന്ന പൃഥ്വിരാജ് സുകുമാരന്റെ ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് തന്നെ പറയാം.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.