മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച രണ്ടാമത്തെ തെലുങ്ക് ചിത്രമായ സീത രാമം ഈ വരുന്ന ഓഗസ്റ്റ് അഞ്ചിന് ആഗോള റിലീസായി എത്തുകയാണ്. മലയാളം, തമിഴ് ഭാഷകളിലും മൊഴിമാറ്റിയെത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, പ്രൊമോ വീഡിയോ, ഗാനങ്ങൾ, ടീസർ എന്നിവയെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് പുറത്ത് വന്നിരിക്കുകയാണ്. ലെഫ്റ്റനെന്റ് റാമെന്ന പട്ടാളക്കാരനായി ദുൽഖർ സൽമാൻ അഭിനയിക്കുന്ന ഈ ചിത്രം, ഈ കഥാപാത്രത്തിന്റെ പ്രണയകഥയാണ് പറയുന്നത്. മൃണാൾ താക്കുർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രണയത്തിനൊപ്പം തന്നെ തീവ്രമായ വൈകാരിക മുഹൂർത്തങ്ങൾക്കും സ്ഥാനമുണ്ടെന്ന് ഇതിന്റെ ട്രൈലെർ നമ്മളോട് പറയുന്നു. പ്രശസ്ത നായികാ താരമായ രശ്‌മിക മന്ദാനയും ഒരു നിർണ്ണായകമായ കഥാപാത്രത്തിനു ജീവൻ നൽകുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനു രാഘവപുടിയാണ്. 1960 കളിൽ നടക്കുന്ന ഒരു പീരീഡ് ഡ്രാമയാണ് ഈ ചിത്രമെന്ന സൂചനയും ട്രൈലെർ നൽകുന്നുണ്ട്.
സ്വപ്ന സിനിമ, വൈജയന്തി മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പി എസ് വിനോദ്, ഇത് എഡിറ്റ് ചെയ്യുന്നത് കോട്ടഗിരി വെങ്കിടേശ്വര റാവു എന്നിവരാണ്. വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന സീത രാമത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. ഭൂമിക ചൗള, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, മുരളി ശർമ്മ,. തരുൺ ഭാസ്കർ, സച്ചിൻ ഖേദകർ, വെണ്ണല കിഷോർ, സുമന്ത്, രുക്മിണി വിജയ് കുമാർ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. കീർത്തി സുരേഷ് നായികാ വേഷം ചെയ്ത മഹാനടിക്കു ശേഷം ദുൽഖർ സൽമാൻ വേഷമിട്ട തെലുങ്കു ചിത്രമാണ് സീത രാമം.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.