[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ദുൽകർ സൽമാൻ വീണ്ടും പാടുന്നു..!

മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ ഒരു ഗായകൻ എന്ന നിലയിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ദുൽകർ ആദ്യമായി പാടിയത് തന്റെ ചിത്രമായ എ ബി സി ഡി ക്കു വേണ്ടിയാണു. അതിൽ ദുൽകർ പാടിയ ജോണി മോനെ ജോണി എന്ന ഗാനം വമ്പൻ ഹിറ്റ് ആയിരുന്നു. അതിനു ശേഷം മമ്മൂട്ടി ചിത്രമായ മംഗ്ലീഷ്, താൻ തന്നെ അഭിനയിച്ച ചിത്രങ്ങളായ ചാർളി, സി ഐ എ , പറവ എന്നീ ചിത്രങ്ങളിൻ ദുൽകർ പാടി. ഇതിനോടകം അഞ്ചു ചിത്രങ്ങളിൽ ആയി ആറു ഗാനങ്ങൾ ആലപിച്ച ദുൽകർ തന്റെ ഏഴാമത്തെ ഗാനവുമായി എത്തുകയാണ് ഈ വരുന്ന ജനുവരി പതിനാറാം തീയതി. പ്രശസ്ത നടൻ മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് നായകൻ ആയി എത്തുന്ന കല്യാണം എന്ന ചിത്രത്തിന് വേണ്ടിയാണു ദുൽകർ പാടിയിരിക്കുന്നത്. ഒരു ഡി ജെ സോങ് ആണ് ദുൽകർ പാടിയിരിക്കുന്നതെന്നാണ് അനൗൺസ്‌മെന്റ് വീഡിയോ സൂചിപ്പിക്കുന്നത്.

ദുൽഖറിനൊപ്പം നടൻ ജേക്കബ് ഗ്രിഗറിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദൃതങ്കപുളകിതൻ എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചത് ലിങ്കു അബ്രഹാമും ഈ ഗാനത്തിന് ഈണം പകർന്നത് പ്രകാശ് അലക്സുമാണ്. രാജേഷ് നായർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ശ്രാവൺ മുകേഷിനൊപ്പം, മുകേഷ്, വർഷ, ശ്രീനിവാസൻ എന്നിവരും അഭിനയിക്കുന്നുണ്ട്. രാജേഷ് നായർ , കെ കെ രാധാമോഹൻ ഡോക്ടർ ടി കെ ഉദയ ഭാനു എന്നിവർ ചേർന്ന് വായ ഫിലിംസ് , ശ്രീ സത്യാ സായി ആർട്സ് എന്നിവയുടെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.