ദുല്‍ഖര്‍ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ‘ഗണ്‍സ് ആൻഡ് ഗുലാബ്സി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ഗ്യാങ് വാറാണ് സീരിസിന്റെ പ്രമേയം എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ഇൻസ്‍പെക്ടര്‍ അര്‍ജുൻ വര്‍മ എന്ന കഥാപാത്രത്തെ ആണ് ദുൽഖർ ഇതിൽ അവതരിപ്പിക്കുന്നത്.
രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയുമാണ് സീരീസ് സംവിധാനം ചെയ്യുന്നത്. രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്‍തിരിക്കുന്നത്. ‘ഗണ്‍സ് ആൻഡ് ഗുലാബ്സ്‍’ നെറ്റ്‍ഫ്ലിക്സില്‍ ഓഗസ്‍റ്റ് 18 സ്‍ട്രീമിംഗ് ആരംഭിക്കും.
പങ്കജ് കുമാറാണ് സീരീസിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കുന്ന ദുല്‍ഖിറിന്റെ സിരീസിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയ്ക്ക് ഒപ്പം സുമന്‍ കുമാറും കൂടി ചേര്‍ന്നാണ്. ആര്‍ ബല്‍കി സംവിധാനം ചെയ്‍ത ‘ഛുപ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ബൽകി തന്നെ ആയിരുന്നു ചിത്രത്തിന്റെ രചനയും. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്ക് ആയിരുന്നു ചിത്രം ഒരുക്കിയത്.
‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റേതായി റിലീസിനൊരുങ്ങുന്ന മാസ്സ് സിനിമ. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളില്‍ എത്തും. ഷബീർ കല്ലറയ്ക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.