പ്രശസ്ത നടനും സംവിധായകനും നിർമ്മാതാവും ആയ ലാലിന്റെ മകനും പ്രശസ്ത സംവിധായകനുമായ ജീൻ പോൾ ലാൽ ഒരുക്കിയ പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സച്ചിയും നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരും ചേർന്നാണ്. ഈ ചിത്രത്തിന്റെ ടീസർ ഇന്നലെ ആണ് റിലീസ് ചെയ്തത്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്നതും ആരാധകർക്ക് ആവേശവുമാവുന്ന ഒരു ചിത്രവുമായിരിക്കും ഡ്രൈവിംഗ് ലൈസൻസ് എന്ന സൂചനയാണ് ഇതിന്റെ ടീസർ തരുന്നത്.
ഈ ചിത്രത്തിലെ ഒരു വീഡിയോ സോങ് ഇപ്പോഴേ ഹിറ്റായി കഴിഞ്ഞു. ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിൽ ഹരീന്ദ്രൻ എന്ന സൂപ്പർ സ്റ്റാർ ആയി പൃഥ്വിരാജ് സുകുമാരനും അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ ആയ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയി സുരാജ് വെഞ്ഞാറമൂടും ആണ് അഭിനയിക്കുന്നത്. മിയ ആണ് സുരാജിന്റെ ഭാര്യാ വേഷത്തിൽ എത്തുന്നത്. പൃഥ്വിരാജ് ആരാധകർക്കും അതുപോലെ വിനോദ സിനിമകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ ഉള്ളത് ഈ ചിത്രത്തിൽ ഉണ്ടാകും എന്നാണ് സൂചന. ഇപ്പോൾ പൃഥ്വിരാജ് അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും ആണ്. ബിജു മേനോൻ ആണ് അതിൽ പൃഥ്വിരാജ് സുകുമാരന് ഒപ്പം ലീഡ് റോൾ ചെയ്യുന്നത്. അയ്യപ്പനും കോശിയും ജനുവരി റിലീസ് ആയാവും എത്തുക എന്നാണ് സൂചന. അതിനു ശേഷം ബ്ലെസ്സിയുടെ ആട് ജീവിതമാണ് പൃഥ്‌വി പൂർത്തിയാക്കാനുള്ള ചിത്രം.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.