Drama Pandaarand Video Song
രഞ്ജിത് രചിച്ചു സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ഡ്രാമായുടെ പ്രോമോ സോങ് ഇന്ന് റിലീസ് ചെയ്തു. കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ തന്നെയാണ് ഈ പ്രോമോ സോങ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണൻ വരികൾ എഴുതിയ ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് വിനു തോമസ് ആണ്. അടുത്ത മാസം ഒന്നാം തീയതി ആണ് ഡ്രാമാ കേരളത്തിലെ തീയേറ്ററുകളിൽ എത്തുന്നത്. സെപ്റ്റംബറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ഈ ചിത്രം, പ്രളയം ഉണ്ടായ സാഹചര്യത്തിൽ റിലീസ് മാറ്റുകയായിരുന്നു. ഇതിന്റെ ആദ്യ ടീസർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. അതുപോലെ തന്നെ ഇപ്പോൾ പുറത്തു വരുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടുന്നുണ്ട്. മോഹൻലാലിന്റെ രസകരമായ ഭാവങ്ങൾ ആണ് ഇതിന്റെ പോസ്റ്ററുകളുടെ ഹൈലൈറ്റ് എന്ന് വേണമെങ്കിൽ പറയാം.
ഡ്രാമാ പ്രോമോ സോങ്ങും ഏറെ രസകരമാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഈ വർഷം നീരാളി എന്ന ചിത്രത്തിൽ സ്റ്റീഫൻ ദേവസ്സി ഈണമിട്ട ഒരു ഗാനം മോഹൻലാൽ ആലപിച്ചിരുന്നു. അരികെ അരികെ എന്ന് തുടങ്ങുന്ന ആ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഒരു ഗാനമായിരുന്നു. അതുപോലെ തന്നെ ഡ്രാമായിലെ ഈ ഗാനവും ഹിറ്റായി മാറുമെന്നാണ് ഇപ്പോൾ നമ്മൾ കാണുന്ന പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങൾ മോഹൻലാലിനൊപ്പം രചയിതാവായും സംവിധായകനായും സമ്മാനിച്ചിട്ടുള്ള രഞ്ജിത്തിന്റെ ഈ മോഹൻലാൽ ചിത്രം ഒരു കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തൻ, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ്, ലിലിപാഡ് മോഷൻ പിക്ചർസ് എന്നിവയുടെ ബാനറിൽ എം കെ നാസ്സർ, മഹാ സുബൈർ എന്നിവർ ചേർന്നാണ് ഡ്രാമ നിർമ്മിച്ചിരിക്കുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.