ദളപതി വിജയ് നായകനായി എത്താൻ പോകുന്ന പുതിയ ചിത്രമാണ് മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഗാനങ്ങൾ എല്ലാം തന്നെ ഇതിനോടകം സൂപ്പർ ഹിറ്റുകളായി കഴിഞ്ഞു. ദളപതി വിജയ് തന്നെ പാടിയ കുട്ടി സ്റ്റോറി, മറ്റു ഗാനങ്ങളായ വാത്തി കമിങ്, വാത്തി റെയ്ഡ് എന്നിവ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. അതിലെ വാത്തി കമിങ് ഗാനത്തിന് ഒരു കൂട്ടം ഡോക്ടർമാർ നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്നാട്ടിലെ ഒരു കോവിഡ് ആശുപത്രിയിൽ നിന്നുമാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഡോക്ടർ വിക്രം കുമാർ ആണ് ഈ വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
തമിഴ്നാട്ടിലെ തിരുപട്ടൂർ എന്ന സ്ഥലത്തെ സിദ്ധ ആശുപത്രിയിൽ നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ആ ആശുപത്രിയിലെ ഡോക്ടർമാർ ആണ് വാതി കമിങ് എന്ന ഗാനത്തിന് ചുവടു വെച്ചിരിക്കുന്നത്. അവിടുത്തെ കോവിഡ് രോഗികളുടെ ആശങ്കയകറ്റുന്നതിന് വേണ്ടിയാണ് ഡോക്ടർമാർ ഈ ഗാനത്തിന് ചുവടു വച്ച് അവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റീലീസ് ചെയ്യാനിരുന്ന ഈ ചിത്രം കോവിഡ് പ്രതിസന്ധി മൂലം റീലീസ് മാറ്റുകയായിരുന്നു. മക്കൾ സെൽവൻ വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മാളവിക മോഹനനാണ്. ഇവരെ കൂടാതെ ആൻഡ്രിയ ജെർമിയ, ഗൗരി കിഷൻ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ് തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
This website uses cookies.