റിലീസിനൊരുങ്ങുന്ന പുതിയ മലയാള സിനിമയാണ് ജിബൂട്ടി. ഉടൻ തന്നെ തീയേറ്ററുകളിൽ എത്താൻ പോകുന്ന ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ വച്ചാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഇക്കാരണം കൊണ്ടു തന്നെ ഈ ചിത്രത്തിന്റെ ടീസർ ജിബൂട്ടി രാജ്യത്തിന്റെ പ്രധാനമന്ത്രിയായ അബ്ദുൽകാദർ കമിൽ മുഹമ്മദാണ് ലോഞ്ച് ചെയ്തത്. ഇത് ആദ്യമായിട്ട് ആയിരിക്കണം ഒരു മലയാള ചിത്രത്തിന്റെ ടീസർ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ലോഞ്ച് ചെയ്യുന്നത്. മലയാളത്തിലെ സൂപ്പർ താരങ്ങളായ ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ജയസൂര്യ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും സോഷ്യൽ മീഡിയ വഴി ജിബൂട്ടിയുടെ ടീസർ പങ്കുവയ്ക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജിബൂട്ടി എന്ന ആഫ്രിക്കൻ രാജ്യത്തിൽ വ്യവസായം ചെയ്യുന്ന ജോബി പി. സാമാണ് ബ്ലൂഹിൻ നെയിൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വളരെ മികച്ച ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൽ കോർത്തിണക്കിയിരിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ നിലവാരം ടീസറിൽ നിന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നത് തന്നെയാണ്. ടീസർ വളരെ മികച്ച പ്രതീക്ഷ തന്നെയാണ് പ്രേക്ഷകർക്ക് നൽകുന്നത്. എസ്. ജെ സിനു ആണ് ജിബൂട്ടി സംവിധാനം ചെയ്തിരിക്കുന്നത്.
അഫ്സൽ കരുനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലൂടെ ജിബൂട്ടി എന്ന ആഫ്രിക്കൻ രാജ്യത്തെയും അതിന്റെ വൈവിധ്യങ്ങളെയും സകല സംസ്കാരങ്ങളെയും മലയാളികളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സംവിധായകൻ സിനു ഈ ചിത്രത്തെ സമീപിച്ചിരിക്കുന്നത്. ടീസറിൽ ഏതാനും ചില രംഗങ്ങളിൽ ജിബൂട്ടി എന്ന രാജ്യത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹണീ ബീ, വാരിക്കുഴിയിലെ കൊലപാതകം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ അമിത് ചക്കാലക്കൽ ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശകുൻ ജെസ്വാളായാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇരുവരെയും കൂടാതെ ചിത്രത്തിൽ തമിഴ് നടൻ കിഷോർ, ദിലീഷ് പോത്തൻ, അഞ്ജലി നായർ, ജയശ്രീ, ആതിര ഹരികുമാർ, ഗ്രിഗറി, രോഹിത് മഗ്ഗു, അലൻസിയർ, നസീർ സംക്രാന്തി, ഗീത, സുനിൽ സുഖദ, ബിജു സോപാനം, ബോബി ജോർജ്, പൗളി വത്സൻ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.