പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പ്രശസ്ത സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് എന്ന ചിത്രം. ബൈക്ക് റേസ് ന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ഐ എ എസ് ഓഫീസർ ആയാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. അനിൽ രാധാകൃഷ്ണൻ മേനോനും കളക്ടർ ബ്രോ എന്ന പേരിൽ അറിയപ്പെടുന്ന മുൻ കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് നായരും ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാർസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും മസൂർ മുഹമ്മദും സഫീർ അഹമ്മദും ചേർന്നാണ്. ഇന്ന് ഈ ചിത്രത്തിന്റെ ട്രൈലെർ പ്രേക്ഷകരുടെ മുന്നിൽ എത്തി ചേർന്ന് കഴിഞ്ഞു. ചിരിയും ആവേശവും സമ്മാനിക്കുന്ന ഈ ട്രൈലെർ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നു അവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്.
നൈല ഉഷ നായിക ആയി എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ വിനായകൻ, നെടുമുടി വേണു, സിദ്ദിഖ്, സുധീർ കരമന, ജോയ് മാത്യു, സുധി കോപ്പ, രാജീവ് പിള്ളൈ, നിർമ്മൽ, ഷഹീൻ സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ഗോപി സുന്ദർ സംഗീതം പകർന്നിരിക്കുന്നു ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് അലക്സ് ജെ പുളിക്കൽ ആണ്. തൃശൂരിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്. മനോജ് കണ്ണോത് എഡിറ്റ് ചെയ്ത ഈ ചിത്രം അടുത്ത വർഷം ജനുവരിയിൽ ആണ് പ്രദർശനത്തിന് എത്തുക. 24 നോർത്ത് കാതം, സപ്തമശ്രീ തസ്കരഹ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നിവക്ക് ശേഷം അനിൽ രാധാകൃഷ്ണൻ മേനോൻ ഒരുക്കിയ നാലാമത്തെ ചിത്രമാണ് ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.